28 March 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പെസഹാ ആചരിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പെസഹാ ആചരിച്ചു


ചങ്ങരംകുളം : ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ  അന്ത്യഅത്താഴം സ്മരണ പുതുക്കി വിശ്വാസികൾ പെസഹാ ആചരിച്ചു.വ്യാഴാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനയ്ക്കുശേഷം പെസഹാ കുർബ്ബാന ഉണ്ടായി    വിശ്വാസികൾക്ക് വികാരി ഫാ. ജെക്കബ് കക്കാട്ടിൽ  പെസഹ അപ്പം നൽകി.ഉച്ചക്ക് രണ്ടിന് ഒമ്പതാംമണി നമ്സക്കാരത്തിനു ശേഷം  പെസഹാഊട്ടും ഉണ്ടായി.വൈകീട്ട് ആറിന്  സന്ധ്യ നമസ്ക്കാരവും  രാത്രി  എട്ടിന് അറക്കൽ സെന്റ് ജോർജ് ചാപ്പലിൽ പ്രാർത്ഥനയും വേദ വായനയും നടത്തി.ഹാശാ ആഴ്ചയോടുനുബന്ധിച്ച് നടന്ന സുവിശേഷ യോഗം ചൊവാഴ്ച സമാപിച്ചു.വെള്ളിയാഴ്ച  രാവിലെ ഒമ്പതിന് സുറിയാനി ചാപ്പലിൽ ദുഃഖവെള്ളിയുടെ ശൂശ്രുഷകൾ തുടങ്ങും പ്രദക്ഷിണം , സ്ളീബാ വന്ദനവ് , കബറടക്കം , എന്നിവ നടക്കും.ശനിയാഴ്ച രാവിലെ 9.30 ന് വിശുദ്ധ കുർബ്ബാന , വൈകീട്ട് ആറിന് സന്ധ്യാ നമസ്ക്കാരം

തുടർന്ന് എട്ടിന് 

ഈസ്റ്റർ ശൂശ്രൂഷകൾ എന്നിവ നടക്കും.പരിപാടികൾക്ക് വികാരി ഫാ. ജെക്കബ് കക്കാട്ടിൽ , ട്രസ്റ്റി  സി.യു. ശലമോൻ  , സെക്രട്ടറി പി സി താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്യം നൽകി.