19 April 2024 Friday

കോവിഡിന് അതിജീവിച്ച ചാലിശ്ശേരിയുടെ വള്ളി മുത്തശ്ശി 106 മത്തെ വയസ്സിലും വോട്ട് ചെയ്ത് റെക്കോര്‍ഡ് ഇട്ടു

ckmnews

കോവിഡിന് അതിജീവിച്ച ചാലിശ്ശേരിയുടെ വള്ളി മുത്തശ്ശി


106 മത്തെ വയസ്സിലും വോട്ട് ചെയ്ത് റെക്കോര്‍ഡ് ഇട്ടു



ചങ്ങരംകുളം:സംസ്ഥാനത്ത് നടന്ന എല്ലാം തെരഞ്ഞെടുപ്പിലും വോട്ടവകാശം വിനയോഗിച്ച അപൂർവ്വ നേട്ടത്തിനുടമയായി ചാലിശ്ശേരിയുടെ സ്വന്തം വള്ളി മുത്തശ്ശി 106 മത്തെ വയസ്സിലും വോട്ട് ചെയ്യാനെത്തി .ചാലിശ്ശേരി  പടിഞ്ഞാറെമുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മയാണ് കോവിഡിനെ അതിജീവിച്ച് ചരിത്രത്തിലെ അപൂർവ്വതയേറിയ  വോട്ടവകാശം വിനയോഗിച്ചത്.


വ്യാഴാഴ്ച രാവിലെ പേരക്കുട്ടി  കടവല്ലൂർ താമസിക്കുന്ന സുകുമാരൻ്റെ വീട്ടിൽ നിന്നാണ് വാഹനത്തിൽ വീൽചെയറിൽ മുത്തശ്ശി ചാലിശ്ശേരിയിൽ  വന്നത്. പേരമക്കളായ ശ്രീനിവാസനും ഒപ്പം സഹായത്തിന് ഉണ്ടായിരുന്നു.


 ചാലിശ്ശേരി പഞ്ചായത്ത്  പതിമൂന്ന് ടൗൺ വാർഡ് അങ്ങാടിയിലെ  എസ്.സി.യു.പി  സ്കൂളിൽ രാവിലെ  ഒമ്പത്തിന്  ബൂത്തിലെത്തിയാണ്  വോട്ട് ചെയ്തത്.സംസ്ഥാനം രൂപ കൊണ്ട ഇ.എം.സിൻ്റെ കാലം  മുതൽ ജനാധിപത്യവകാശം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ലെന്ന്  മുത്തശ്ശി പറഞ്ഞു.


ഒക്ടോബർ അഞ്ചിന് ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് പോസ്റ്റിവായി.പാലക്കാട് ജില്ല മെഡിക്കൽ കോളേജ് കോവിഡ് കെയർ സെൻ്ററിൽ ഒമ്പത് ദിവസത്തെ  ചികിൽസക്കു ശേഷം പതിനഞ്ചിന്  കോവിഡിനെ തോൽപ്പിച്ച് വള്ളിക്കുട്ടിയമ്മ വീട്ടിലെത്തിയത്. 


കേരളത്തിലെ മുതിർന്ന പല രാഷ്ടീയ നേതാക്കളും ഒന്നാം ഘട്ടത്തിൽ വോട്ട് ചെയ്യുവാൻ കഴിയാതെ പോയപ്പോൾ 106 വയസ്സിൽ ഗ്രാമമുത്തശ്ശി  സമ്മതിദാനാവകാശം വിനിയോഗിച്ചത് സംസ്ഥാനത്തെ തന്നെ അപൂർവ്വമായ കാഴ്ചയായി.