20 April 2024 Saturday

പ്ളസ്ടു പരീക്ഷ:ചാലിശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിന് അഭിമാന നേട്ടം

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പ്ലസ് ടു വിന് ലഭിച്ച 95 ശതമാനം വിജയം സ്കൂളിനും ,ഗ്രാമത്തിനും ഇരട്ടി മധുരമായി.ഇത്തവണ എസ്.എസ്.എൽ.സി. സ്കൂൾ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഇതിനു പിറകിലാണ് പ്ലസ്ടുവിന്  അഭിമാനകരമായ വിജയം നേടിയത്.അഞ്ച് കോമ്പിനേഷനുകളിലായി 323 കുട്ടികൾ ആകെ പരീക്ഷ എഴുതി.

306 പേർ വിജയിച്ചു. 13 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.

തൃത്താല സബ് ജില്ലയിൽ ഏറ്റവും ഉയർന്ന എ പ്ലസ് നേട്ടത്തിന് അർഹനാക്കി.19പേർക്ക് അഞ്ച് വിഷയത്തിൽ എ പ്ലസ് നേടിയത് ആഹ്ലാദമായി.1200 ൽ 1196 മാർക്ക് വാങ്ങി ഫൗസുദ്ദീൻ അബ്ദുൾ ഹമീദ് ഒന്നാ സ്ഥാനം നേടിയത് സ്കൂളിനഭിമാനമായി. സംസ്ഥാന ഗണിത മേളയിലും ഫൗസുദ്ദീന് എ ഗ്രേഡ്  ലഭിച്ചിരുന്നു. 


1193 മാർക്ക് നേടി ഫഹീമ രണ്ടാ സ്ഥാനത്തെത്തി.പത്ത് വർഷംമുമ്പ്  സ്കൂളിലെത്തിയ  പ്രിൻസിപ്പാൾ ഗീതാ ജോസഫ് ,സഹപ്രവർത്തകരായ അദ്ധ്യാപകർ , പി ടി എ പ്രസിഡൻ്റ് പി.കെ.കിഷോർ  എന്നിവരുടെ  നേതൃത്വത്തിൽ ഒരേ ചിന്തയോടും മനസ്സോടും ഉള്ള പ്രവൃത്തനമാണ് വിദ്യാർത്ഥികളുടെ  മികച്ച വിജയത്തിന് കാരണമായി.ഒരോ വർഷം കഴിയുന്തോറും പo ന - പാഠ്യേതര രംഗത്തെ  മികച്ച നേട്ടങ്ങൾ

സ്കൂളിനെ വേറിട്ടതാക്കുന്നു.സ്വകാര്യ മേഖലകളിലെക്കാൾ  സ്കൂളിൻ്റെ മികച്ച പഠനസൗകര്യo , പ്രകൃതി സൗന്ദര്യമായ കോമ്പൗണ്ട് , വിവിധ ലാബുകൾ ,  കലാ-കായിക ശാസ്ത്ര രംഗത്തെ മികച്ച മുന്നേറ്റം എന്നിവ  മൂന്ന് ജില്ലകളിൽ നിന്നായി നിരവധി പേർ   സർക്കാർ ഹയർ സെക്കണ്ടറി വിഭാഗത്തിലേക്ക്  എത്തുവാൻ കാരണമായി.വിജയിച്ച വിദ്യാർത്ഥികളെ പ്രിൻസിപ്പാൾ ഗീതാ ജോസഫ് , പ്രധാനദ്ധ്യാപിക ടി.എസ്.ദേവിക , പി.ടി.എ പ്രസിഡൻ്റ് പി.കെ. കിഷോർ എന്നിവർ അഭിനന്ദിച്ചു.