25 April 2024 Thursday

ഫുട്ബോൾ ആണ് ലഹരി:ചാലിശ്ശേരിയിൽ സോക്കർ കാർണിവലിന് തുടക്കമായി

ckmnews

ഫുട്ബോൾ ആണ് ലഹരി:ചാലിശ്ശേരിയിൽ സോക്കർ കാർണിവലിന്

തുടക്കമായി


ചാലിശ്ശേരി:തൃത്താല എം.എൽ എ മന്ത്രി  എം.ബി രാജേഷിന്റെ നേതൃത്വത്തിലുള്ള സോക്കർ കാർണിവലിന്

തുടക്കമായി.ജി.സി.സി ക്ലബ്ബ് ഹൗസിൽ പഞ്ചായത്ത് തല ഉദ്ഘാടനം കലാസംവിധായകൻ  അജയൻ ചാലിശേരിയും  സിനിമാതാരം  പി. അച്ചുതാനന്ദനും ചേർന്ന് നിർവ്വഹിച്ചു. സോക്കർ കാർണിവലിനോടുനുബന്ധിച്ച്   ഫുട്ബോളാണ് ലഹരി നോ ടു ഡ്രഗ്സ് എന്നാശയം മുന്നോട്ട് വെച്ച്

 അജയൻ ചാലിശ്ശേരി ക്യാൻവാസിൽ

 പന്ത് തട്ടുന്ന കളിക്കാരന്റെ പടം വരച്ചു.ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം സിനിമ നടൻ പി. അച്ചുതാനന്ദൻ സ്വിച്ച് ഓൺ കർമ്മം ചെയ്തു.ഉദ്ഘാടനം ദിവസം ഞായറാഴ്ച  ഓഫ് സൈഡ് ഫിലിം പ്രദർശനവും നടന്നുഗോൾ വണ്ടി പര്യടനം , ഗ്രാമത്തിലെ സീനിയർ ഫുട്ബോൾ താരങ്ങളെ ആദരിക്കൽ ,ഖത്തറിലേക്ക് കളികാണുവാൻ പോകുന്നവർക്ക് യാത്രയയപ്പ് എന്നിവ വരും ദിവസങ്ങളിലായി നടക്കും.സോക്കർ കാർണിവൽ ചടങ്ങിന്  പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അദ്ധ്യക്ഷനായി. സോക്കർ കാർണിവൽ രക്ഷാധികാരി ബ്ലോക്ക് വൈസ് പ്രസിഡന്റ്  പി.ആർ കുഞ്ഞുണ്ണി , തൃത്താല മണ്ഡലം പ്രോഗാം കമ്മറ്റി ചെയർമാൻ ബാബു നാസർ , പഞ്ചായത്ത് അംഗം .പി.വി രജീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറകാദർ , പഞ്ചായത്തംഗങ്ങളായ  ആനിവിനു , ഹുസൈൻ പുളിയഞ്ഞാലിൽ , സജിത ഉണ്ണികൃഷ്ണൻ  , നിഷഅജിത്കുമാർ , പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാ ശേരി , ജി.സി സി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡന്റുമാരായ ബഷീർമോഡേൺ , സി.വി മണികണ്ഠൻ , സെക്രട്ടറി നൗഷാദ് മുക്കൂട്ട എന്നിവരും നിരവധി നാട്ടുകാരും , ഫുട്ബോൾ പ്രേമികളും പങ്കെടുത്തു.