28 March 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസിനെ മെറിഡിയന്‍ സ്കൂള്‍ ആദരിച്ചു

ckmnews

ചാലിശ്ശേരിജനമൈത്രി പോലീസിനെ മെറിഡിയൻ സ്കൂൾ ആദരിച്ചു.


ചങ്ങരംകുളം:പാലക്കാട് ജില്ലയിലെ മികച്ച പോലീസ് സ്റ്റേഷനായ ചാലിശ്ശേരി സ്റ്റേഷനേയും ജനമൈത്രി പോലീസ് ഓഫീസർമാരെയും ചാലിശ്ശേരി ആലിക്കര മെറിഡിയൻ ഇംഗ്ലീഷ് സ്കൂൾ ആദരിച്ചു.ആദരവ് ചടങ്ങ്  തൃത്താല എംഎൽഎ വി.ടി ബൽറാം ഉദ്ഘാടനം ചെയ്തു.സ്കൂളിലെ ഓൺലൈൻ ക്ലാസിന്റെ സ്വിച്ച് ഓൺ കർമ്മം  ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എ പ്രതാപ് നിർവഹിച്ചു.എസ് എച്ച്  ഒ എ പ്രതാപനും , ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ , രതീഷ് , സ്കൂളിലെ ഓൺലൈൻ ക്ലാസ്സെടുക്കുന്ന ജുറൈജ് വാഫി എന്നിവരേയും എംഎൽഎ മെമന്റോ നൽകി ആദരിച്ചു.ചടങ്ങിൽ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട്  അക്ബർ ഫൈസൽ അധ്യക്ഷനായിരുന്നു.സ്കൂൾ ചെയർമാൻ ഇമ്പിച്ചിക്കോയ തങ്ങൾ . വാർഡ് മെമ്പർ കെ വി രത്നം, പ്രിൻസിപ്പൽ റാഷിബസുലൈമാൻ ഹൈദ്രോസ്,  പിടിഎ പ്രസിഡണ്ട് മൊയ്തീൻ, അദ്ധ്യാപകരായ നീതു, ഫാത്തിമ, സറീന, ശ്യാമിലി തുടങ്ങിയവർ പങ്കെടുത്തു.