08 May 2024 Wednesday

കെഎംപിയു പാലക്കാട് ജില്ലാ സമ്മേളനം നവംബര്‍ 17ന് കൂറ്റനാട് നടക്കും:സംഘാടകസമിതിയായി

ckmnews



കൂറ്റനാട്

കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ സമ്മേളനം നവബര്‍ 17ന് കൂറ്റനാട് വ്യാപാരഭവന്‍ ഹാളിൽ നടത്താന്‍ കൂറ്റനാട് വ്യാപാരി സമിതി ഓഫീസിൽ ചേര്‍ന്ന ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു.ജനപ്രതിനിധികള്‍,സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍,സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.സമ്മേളനത്തിന്റെ ഭാഗമായി മേഖലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും തീരുമാനിച്ചു. യൂണിയന്‍ സ്ഥാപക നേതാവ് വി സെയ്ത് ഉദ്ഘാടനം ചെയ്തു. എ ഇസ്മയില്‍ പെരുവണ്ണൂർ അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ഷാഫി ചങ്ങരംകുളം, സംസ്ഥാന പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഒ എം ജോയി, ജില്ലാ പ്രസിഡന്റ് എ എ ജോര്‍ജ്, സി മൂസ മാഷ്, എ സി ഗീവര്‍, കെ ജി സണ്ണി, പ്രദീപ് ചെറുവാശേരി, ശിവപ്രസാദ് തൃത്താല,ഗോപാലകൃഷണ്ന്‍ എന്നിവര്‍ സംസാരിച്ചു.സമ്മേളനത്തിന്റെ വിജയത്തിനായി 21 അംഗ സംഘാടകസമിതി രൂപീകരിച്ചു. സി മൂസ മാഷ്, ഡോ. രഘുനാഥ്, സുരേഷ് വേലായുധന്‍, മുരളി തരൂർ, എം വി ബേബി, മനോജ് ഫോട്ടോ മാജിക്ക്, ഗീത പാലക്കാട് എന്നിവരാണ് രക്ഷാധികാരികൾ.കെ ജി സണ്ണി (ചെയര്‍മാന്‍), എ സി ഗീവര്‍ (കണ്‍വീനര്‍), വീരാവുണ്ണി, എ എ ജോര്‍ജ്, ശ്രീവത്സന്‍ (വൈസ് ചെയര്‍മാന്‍) ചെറുവാശേരി പ്രദീപ്,ശിവപ്രസാദ് തൃത്താല (ജോ. കണ്‍വീനര്‍) എ ഇസ്മയില്‍ പെരുമണ്ണൂർ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു