Chalissery
പ്രകൃതിവിരുദ്ധ പീഡനം:പോക്സോ കേസിൽ കൂറ്റനാട് സ്വദേശി അറസ്റ്റിൽ

പ്രകൃതിവിരുദ്ധ പീഡനം:പോക്സോ കേസിൽ കൂറ്റനാട് സ്വദേശി അറസ്റ്റിൽ
ചാലിശ്ശേരി:14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ കൂറ്റനാട് സ്വദേശിയായ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ.കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ (23)ആണ് അറസ്റ്റിലായത് .കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മതപഠന ശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്. രണ്ടാം തവണയാണ് ഇയാൾ പോക്സോ കേസിൽ പോലീസ് പിടിയിലാവുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു.