26 April 2024 Friday

ചാലിശ്ശേരിയുടെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയെ ഡിവൈഎഫ്ഐ ആദരിച്ചു.

ckmnews

ചാലിശ്ശേരിയുടെ വലിയ മുത്തശ്ശി വള്ളിക്കുട്ടിയെ ഡിവൈഎഫ്ഐ ആദരിച്ചു.

ചങ്ങരംകുളം:കോവിഡ് മുക്തി നേടി  ചാലിശ്ശേരി ഗ്രാമത്തിൻ്റെ വലിയ മുത്തശ്ശി നൂറ്റിയാറ് വയസ്സുള്ള വള്ളിക്കുട്ടിയമ്മയെ യുവജന സംഘടനയായ ഡി വൈ എഫ് ഐ പടിഞ്ഞാറെമുക്ക് യൂണിറ്റിൻ്റ നേതൃത്വത്തിൽ  ആദരിച്ചു.പാലക്കാട് ജില്ലാ മെഡിക്കൽ കോളജിലെ ഡോക്ടർ മാരും  ,നേഴ്സുമാരും നല്ലമാതിരി നന്നായി നോക്കിയിട്ടുണ്ടെന്നും സ്നേഹത്തോടെയുള്ള ആരോഗ്യ പ്രവർത്തകരുടെ പരിചരണത്തിന് മുത്തശ്ശി വള്ളിക്കുട്ടിയമ്മ നന്ദിയും പറഞ്ഞു.മേഖലാ പ്രസിഡൻറ് ഫ്ളമിങ്  പൂക്കൾ നൽകിയും  വി.വി അനീഷ്   പൊന്നാട അണിയിച്ചും ദേശത്തിൻ്റെ അച്ചമ്മയായ മുത്തശ്ശിയെ  ആദരിച്ചു.എസ്.എഫ്.ഐ പാലക്കാട് ജില്ല പ്രസിഡൻ്റ് കെ.എ.പ്രയാൺ  ,  അജിത്ത് ,സുഖിൻ ,ഷാജൻ ,നിഖിൽ , ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു.