19 April 2024 Friday

ചാലിശ്ശേരിയില്‍ സമൂഹ വ്യാപനമില്ല. ആശങ്കവേണ്ടെന്ന് ആരോഗ്യ വിഭാഗം

ckmnews


ചങ്ങരംകുളം:ചാലിശ്ശേരിയില്‍ കൊവിഡ് സമൂഹ വ്യാപനമുണ്ടായെന്ന് രീതിയില്‍ പരക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും, ആശങ്ക വേണ്ടെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.എറണാംകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മേഖലയില്‍ സമൂഹ വ്യാപനമുണ്ടായെന്ന തരത്തിലായിരുന്നു പ്രചരണം. ഇയാള്‍ ചാലിശ്ശേരി ബാങ്കിലുള്‍പടേ എത്തിയിരുന്നതാണ് ആശങ്കക്ക് കാരണം. എന്നാല്‍ കൂടുതല്‍ ആളുകളുമായി ഇടപഴകയിട്ടില്ലെന്നും, ഇദ്ധേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നതായും ആരോഗ്യ വിഭാഗം അറിയിച്ചു. മേഖല അടിച്ചിടേണ്ട സാഹചര്യം നിലവിലില്ല. ചൊവ്വാഴ്ച ഉച്ചയോടെ ചാലിശ്ശേരിയില്‍ തമിള്‍ സ്വദേശി എന്ന് സംശയിക്കുന്ന ഒരാള്‍ കുഴഞ്ഞ് വീണതാണ് മറ്റൊരു സംഭവം, ഇയാള്‍ എടപ്പാള്‍ വഴിയാണ് വന്നതെന്നതിനാല്‍ കൊവിഡ് രോഗബാധയാണോ എന്ന ഭയപാടും ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ തളര്‍ന്ന് വീണത് അപസ്മാര ലക്ഷണങ്ങളാകാമെന്നാണ് പറയുന്നത്. പട്ടാമ്പിയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാള്‍

സ്വാഭാവിക നിലയിലെത്തിയതായും, എന്നാല്‍ എടപ്പാള്‍ വഴി വന്നതും, തളര്‍ന്നു വീണതും പരിഗണിച്ച മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും സ്രവ പരിശോധനയ്ക്ക് നല്‍കുകയും ചെയ്തു.ചാലിശ്ശേരിയിലെ അടയ്ക്ക് മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ പഞ്ചായത്ത് നിര്‍ദ്ധേശിച്ചിട്ടുണ്ട്. എടപ്പാളില്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ അവിടുന്നുള്ള ആളുകള്‍ കൂട്ടമായി മാര്‍ക്കറ്റില്‍ കൂട്ടമായി എത്തുന്നതിനാലാണ് മാര്‍ക്കറ്റ് അടച്ചിടാന്‍ തീരുമാനിച്ചത്. മേഖലയില്‍ വ്യാപന ആശങ്ക വേണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കുന്നുണ്ടെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.