24 April 2024 Wednesday

ചാലിശേരി പൂര മൈതാനത്ത് കുട്ടികൾക്ക് വാക്സിൻ നൽകി

ckmnews

ചാലിശേരി പൂര മൈതാനത്ത് കുട്ടികൾക്ക് വാക്സിൻ നൽകി


ചങ്ങരംകുളം:സംസ്ഥാനത്ത് കുട്ടികൾക്ക് പൾസ് പോളിയോ  പ്രതിരോധ വാക്സിൻ നൽകുന്ന ദിവസമായതിനാൽ പൂരത്തിനെത്തുന്ന ചെറിയ കുട്ടികൾക്ക് ക്ഷേത്രത്തിനടുത്ത് പ്രത്യേകം തയ്യാറാക്കിയ കാബിനിൽ വെച്ച് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വാക്സിൻ ( തുള്ളിമരുന്ന്) നൽകി.

ജെ.എച്ച്.ഐ.പ്രശാന്ത്, ആശാ പ്രവർത്തകരായ കുഞ്ഞിമോൾ, ഷീജ, സോഫി എന്നിവർ നേതൃത്വം നൽകി.350 പേർക്കാണ് ക്ഷേത്രപരിസരത്ത് പ്രത്യേകം തയ്യാറാക്കിയ പവലിയനിൽ വെച്ച് വാക്സിൻ നൽകിയത്. ക്ഷേത്രോത്സവം കാണാനെത്തിയ അമ്മമാർക്കും, കുട്ടികൾക്കും ഏറെ  ഉപകാരമായി.