29 March 2024 Friday

കൂറ്റനാട് വാവന്നൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു

ckmnews


കൂറ്റനാട് : വാവന്നൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനം കത്തിനശിച്ചു . പെട്രോള്‍ പമ്പിന് മുന്‍വശം

വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ്  സംഭവം .കാഞ്ഞിരത്താണി സ്വദേശിയുടെ ടാറ്റ എയ്‌സ് വാഹനമാണ് അഗ്നിക്കിരയായത്.ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ആളപായമില്ല.നാട്ടുകാരും ഫയർ ഫോഴ്‌സ് യൂണിറ്റും എത്തിയാണ് തീയണച്ചത്.വാഹനത്തിൽ ഉണ്ടായിരുന്ന  6000 രൂപയും വാഹനത്തിന്റെ രേഖകളും കത്തിനശിച്ചു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.