26 April 2024 Friday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പതാക ഘോഷയാത്രക്ക് വ്യാഴാഴ്ച സ്വീകരണം

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ 

പതാക ഘോഷയാത്രക്ക് വ്യാഴാഴ്ച  സ്വീകരണം 


ചങ്ങരംകുളം:ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേ ക്കുള്ള പതാക പ്രയാണ ഘോഷയാത്രക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന്  സ്വീകരണം നൽകും.ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 337മത് ഓർമ്മ പെരുന്നാളിന്റെ ഭാഗമായണ് പതാക ഘോഷയാത്ര പരിശുദ്ധ ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ച ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ  എത്തുന്നത്.