08 May 2024 Wednesday

തൃത്താല മണ്ഡലം നവകേരളസദസ്സ് നാളെ ചാലിശ്ശേരിയിൽ നടക്കും

ckmnews


ചാലിശ്ശേരി : നവകേരളസദസ്സിൽ അപേക്ഷ നൽകുന്നവർ നിർബന്ധമായും ഫോൺനമ്പറും പിൻകോഡ് സഹിതമുള്ള മേൽവിലാസവും എഴുതണം. മുഖ്യമന്ത്രിയുടേയോ അതത് വകുപ്പുമന്ത്രിയുടെയോ പേരിൽ അപേക്ഷയെഴുതാം.ഏതുവിഷയങ്ങളിലെ പരാതിയും അപേക്ഷയിൽ നൽകാം. ഭിന്നശേഷിക്കാർ അപേക്ഷ നൽകാൻ നേരിലെത്തണമെന്നില്ല. ബന്ധപ്പെട്ട ആരെങ്കിലും കൗണ്ടറിലെത്തിച്ച് രശീതി വാങ്ങിയാൽ മതി.



1.അപേക്ഷകൾ കൗണ്ടറുകളിൽതന്നെ നൽകുക. സദസ്സ് തുടങ്ങുന്നതിന്റെ മൂന്നുമണിക്കൂർ മുമ്പ് കൗണ്ടർ തുറക്കും


2.വ്യത്യസ്ത ആവശ്യത്തിനുള്ള അപേക്ഷകൾ പ്രത്യേകം അപേക്ഷയായി നൽകണം.


3.ഭിന്നശേഷിക്കാർ പ്രത്യേകമായുള്ള കൗണ്ടറിൽ നൽകി രശീതി വാങ്ങണം


4.നേരത്തേ നൽകിയ അപേക്ഷകളെപ്പറ്റിയുള്ള അന്വേഷണമാണെങ്കിൽ പഴയ ഫയൽ നമ്പറോ മറ്റുരേഖകളോ കൂടെ സമർപ്പിക്കണം


5.മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെയും ആധാർകാർഡിന്റെയും പകർപ്പ് അപേക്ഷയോടൊപ്പമുണ്ടാകണം


6.ചികിത്സാസഹായത്തിനുള്ള അപേക്ഷകളുടെകൂടെ ഡോക്ടറുടെ ഡോക്ടറുടെ കുറിപ്പടിയും ബില്ലുകളും ഉൾപ്പെടുത്താം