29 March 2024 Friday

നിരവധി കേസുകളിൽ പ്രതിയായ ബാധുഷ എന്ന മോനായി ചാലിശ്ശേരി പോലീസിന്റെ പിടിയിൽ

ckmnews

ചാലിശ്ശേരി : ഒമ്പതിലേറെ കേസുകളിൽ പ്രതിയായ കുറ്റവാളി ചാലിശ്ശേരി പോലീസിൻ്റെ പിടിയിലായി. ബാദുഷ എന്ന മോനായി (25) ആണ് പിടിയിലായത്. ചാലിശ്ശേരി പോലീസ് ഇൻസ്പെക്ടർ കെ ജി പ്രവീണിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പെരുമ്പിലാവ് ഭാഗത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്. നിലവിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാൾ ഒമ്പതിലധികം കേസുകളിൽ പ്രതിയാണ്. മോനായി എന്ന പേരിലാണ് ഇയാൾ ക്രിമിനൽ സംഘങ്ങൾക്കിടയിൽ അറിയപ്പെടുന്നത്. ബൈക്ക് മോഷണം, പൂരത്തിനിടെ ഉണ്ടായ അടിപിടിയിൽ ആളുകളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്, കഞ്ചാവ് കേസ്, മർദ്ദിച്ച് തല അടിച്ച് പൊട്ടിച്ച കേസ് എന്നിങ്ങനെ അഞ്ചോളം കേസുകൾ ചാലിശ്ശേരി പോലീസ് സറ്റേഷനിൽ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്. ദീർഘനാളായി പോലീസ് ഇയാളെ പിടികൂടുന്നതിനായി അന്വേഷണം നടത്തി വരികയായിരുന്നു.. ഇയാളെ തുടർ നടപടിക്രമങ്ങൾക്ക് ശേഷം റിമാൻ്റ് ചെയ്തു.