29 March 2024 Friday

തലസ്ഥാന നഗരിയിൽ വിസ്മയങ്ങള്‍ ഒരുക്കി ചാലിശ്ശേരി സ്വദേശി മണികണ്ഠൻ കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ റിലീഫ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും

ckmnews

തലസ്ഥാന നഗരിയിൽ വിസ്മയങ്ങള്‍ ഒരുക്കി ചാലിശ്ശേരി സ്വദേശി മണികണ്ഠൻ


കേരളത്തിലെ ഏറ്റവും വലിയ

 മ്യൂറൽ റിലീഫ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും


ചങ്ങരംകുളം:കേരളത്തിൻ്റെ അനന്തപുരിയിൽ   ശില്പി ചാലിശ്ശേരി സ്വദേശി മണികണ്ഠൻ പുന്നക്കലിൻ്റെ ചരിത്ര സൃഷ്ടികളുടെ കലാവിസ്മയം മ്യൂറൽ റിലീഫ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും.തലസ്ഥാന പെരുമക്ക് തിളക്കമാവുന്ന വിസ്മയങ്ങള്‍ ഒരുക്കിയ ശില്‍പി മണികണ്ഠന്‍ ചാലിശ്ശേരി ഗ്രാമത്തിനും അഭിമാനമാകുകയാണ്.തിരുവനന്തപുരം ഡെവലപ്മെൻറ് അതോറിറ്റിക്ക് ( ട്രിഡ) വേണ്ടി  കിള്ളിപ്പാലം ബൈപ്പാസ് റോഡരികിൽ സ്ഥാപിച്ച  സൗഭാഗ്യ വാണിജ്യ സമുച്ചയത്തിൽ പത്മനാഭസ്വാമി ക്ഷേത്ര നിർമ്മാണ ചരിത്രവും കേരള നവോത്ഥാന കാലഘട്ടങ്ങളിലെ സുവർണ്ണ നിമിഷങ്ങളും മനോഹരമായി ആലേഖനം ചെയ്ത രണ്ട് വലിയ  ചിത്ര ചുവരുകളാണ് ചരിത്രത്തിൻ്റെ ഭാഗമാവുന്നത്.കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ റീലിഫ് പ്രൊജകടായി മാറുന്ന മുപ്പത്തിയാറ് അടി ഉയരവും പതിനാറ് അടി വീതിയുള്ള ചുമരിൽ സിമൻറ് കൊണ്ട് ശില്പങ്ങൾ നിർമ്മിച്ച ശേഷമാണ് ചുമർചിത്ര കലാകാരനായ മണികണ്ഠൻ കഴിഞ്ഞ ഒരുമാസം  പകലും രാത്രിയും വിശ്രമമില്ലാത്തെ പണിയെടുത്ത്   മനോഹരമായ   ദൃശ്യങ്ങൾ ഒരുക്കിയത്.


ഒന്നാം  പാനലിൽ

ശ്രീ പദ്മാനഭക്ഷേത്രം , ഗോപുര നിർമ്മാണം , ക്ഷേത്ര നിർമ്മാണത്തിന് ആനകൾ കല്ലുകൾ കൊണ്ടുവരുന്നത്  , പ്രവേശന വിളംബരം ,ആറാട്ട് ഉത്സവം , രാജാവ് ക്ഷേത്രം കാണാൻ വരുന്ന ഭാഗങ്ങൾ എന്നിവയും , രണ്ടാം പാനൽ ഐക്യകേരള സൃഷ്ടിയിൽ ഐക്യകേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസിൻ്റെ സത്യപ്രതിജ്ഞ ,  അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര , കല്ലുമാല സമരം , മാറുമറക്കൽ സമരം , ചട്ടമ്പിസ്വാമികൾ വിദ്യകൾ അഭ്യസിപ്പിക്കുന്നത് ,ശ്രീ നാരയണ ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ ,പുന്നപ്ര-വയലാർ സമരങ്ങൾ ,പോലീസ് വെടിവെയ്പ് ,  എ.കെ.ജി , പി.കൃഷ്ണപിള്ള  എന്നിവർ നയിച്ച സമരങ്ങൾ , സെക്രട്ടറിയേറ്റ് എന്നിവയും സൗഭാഗ്യ ചുമരുകളിൽ നിറഞ്ഞ് നിൽക്കുന്നത്.കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും ,യൂറോപ്യൻ , അറബ് രാജ്യങ്ങളിലും മണികണ്ഠൻ്റെ ചുമർചിത്രങ്ങൾ ഇതിനകം  ഏറെ പ്രസിദ്ധമായിട്ടുണ്ട്.കഴിഞ്ഞവർഷം ഫെബ്രുവരിയിൽ മലയാള സാഹിത്യ ലോകത്തെ അനശ്വരനായ ഒ.വി.വിജയൻ്റെ രചനകളെ അധികരിച്ച് ഖസാക്ക് സ്മാരക കവാടവും മണികണ്ഠൻ ഒരുക്കിയിരുന്നു.ചാലിശ്ശേരി കവുക്കോട് പുന്നക്കൽ  വിശ്വനാഥൻ നായർ - പരേതയായ വൽസല ദമ്പതിമാരുടെ  രണ്ട് മക്കളിൽ  ഇളയവനാണ് മണികണ്ഠൻ .രേഷ്മ സഹധർമിണി , 

അവ്യുകത് , ആലേഖ്  എന്നിവർ മക്കളാണ്.തിങ്കളാഴ്ച വൈകീട്ട് നാലിന്   മന്ത്രി എ.സി മൊയ്തീൻ ചുമർചിത്ര സൃഷ്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി