08 May 2024 Wednesday

തെരുവ് നായയുടെ ക്രൂരമായ ആക്രമണം; ആനക്കര കുമ്പിടിയിൽ രണ്ട്‌ വയസ്സുകാരന്റെ ചെവിയുടെ ഒരു ഭാഗം തെരുവ് നായ കടിച്ചെടുത്തു

ckmnews

ആനക്കര:ആനക്കര  കുമ്പിടിയിൽ തെരുവ് നായ ആക്രമണത്തില്‍  രണ്ട് വയസുകാരന് ഗുരുതര പരിക്ക് .  .കുമ്പിടി തുറക്കൽ വീട്ടിൽ സഹാബുദ്ദീന്‍ (2) നാണ് തെരുവ് നായ ആക്രമണത്തില്‍   ഗുരുതര പരിക്കേറ്റത്.


കുട്ടിയുടെ ചെവിയുടെ ഒരു ഭാഗം തെരുവ് നായ കടിച്ചെടുത്തു.


പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.