26 April 2024 Friday

അമൃത ടി.വി.ശ്രേഷ്ഠ ഭാരതം പൈതൃക ഭാരതം പരിപാടിയിൽ പങ്കെടുത്ത അനാമികയെ പടിഞ്ഞാറെ പട്ടിശേരി കോൺഗ്രസ് കമ്മിറ്റി ആദരിച്ചു

ckmnews


ചാലിശ്ശേരി :അമൃത ടി.വി.യിൽ ശ്രേഷ്ഠ ഭാരതം പൈത്യക ഭാരതംപരിപാടിയിൽ പങ്കെടുത്ത് നാടിന്റെ അഭിമാനമായി മാറിയ ചാലിശ്ശേരി പടിഞ്ഞാറെ  പട്ടിശ്ശേരി കുറുങ്ങാട്ട് അനിൽകുമാറിന്റെ മകൾ അനാമികയെ പടിഞ്ഞാറെ പട്ടിശ്ശേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കമ്മിറ്റിയും യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയും ആദരിച്ചു.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ചാലിശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായ  പ്രദീപ് ചെറുവശ്ശേരി മൊമെന്റോ സമ്മാനിച്ചു.ബൂത്ത് പ്രസിഡന്റ് സുബ്രഹ്മണ്യൻ തടത്തിൽ ത്രിവർണ്ണ ഷാൾ അണിയിച്ചു.മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകനും,അനാമികയുടെ മുത്തച്ഛനും ആയ കുറുങ്ങാട്ട് വിശ്വനാഥൻ നായർ,കോൺഗ്രസ്സ്,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ രവിദാസ് മംഗലത്ത്, സുധീർ ബാബു നെച്ചിക്കൽ,രാധാകൃഷ്ണൻ കണ്ണത്ത്,നൗഷാദ് പത്തായപ്പുരക്കൽ,റഫീഖ് പൊന്നനെങ്കാട്ടിൽ, രാജേഷ് കണ്ണത്ത്, പ്രബിൻരാജ് തടത്തിൽ,സുബീഷ് മുള്ളങ്കുന്നത്ത്,സുഭാഷ് വരോട്ട് വളപ്പിൽ എന്നിവർ പങ്കെടുത്തു.ചാലിശ്ശേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ സംസ്കൃത അദ്ധ്യാപകൻ പത്മനാഭൻ മാസ്റ്ററുടെ ശിഷ്യണത്തിലാണ്  ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അമൃത ടി.വി.യിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

പടിഞ്ഞാറെ പട്ടിശ്ശേരി കുറുങ്ങാട്ട് വീട്ടിൽ അനിൽകുമാർ- വന്ദന അനിൽകുമാർ ദമ്പതികളുടെ രണ്ട് പെൺകുട്ടികളിൽ മൂത്ത മകളാണ് അനാമിക അനുജത്തി  ആദിത്യ ചിത്രരചനയിൽ കഴിവു തെളിയിച്ചിട്ടുണ്ട്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തൃത്താല എം.എൽ.എ.യും മന്ത്രിയുമായ എം.ബി.രാജേഷിന്റെയും,മുൻ എം.എൽ.എ.വി.ടി ബൽറാമിന്റെയും ഛായാ ചിത്രങ്ങൾ വരച്ച് ഇരുവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.