08 May 2024 Wednesday

കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാർക്ക് നേരെ അക്രമം

ckmnews

കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാർക്ക് നേരെ അക്രമം 


ചാലിശ്ശേരി:കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ് മാനേജർ തട്ടത്താഴത്ത് വീട്ടിൽ ആഷിഫ് ജീവനക്കാരനായ തൃത്താല കണ്ണന്നൂർ സ്വദേശി കൃഷ്ണപ്രസാദ് എന്നിവർക്കാണ് പരിക്കേറ്റത്.ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം.പെട്രോൾ പമ്പിൽ എത്തിയ രണ്ട് പേർ കുപ്പിയിൽ പെട്രോൾ ആവശ്യപ്പെടുകയായിരുന്നു.എന്നാൽ പമ്പുകളിൽ നി​ന്ന് കു​പ്പി​യി​ൽ പെ​ട്രോ​ൾ ന​ൽ​ക​രു​തെ​ന്ന നി​യ​മം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി​യ​തിനാൽ കുപ്പിയിൽ പെട്രോൾ തരുവാൻ നിവൃത്തിയില്ലെന്ന് ജീവനക്കാർ മറുപടി നൽകി , ഇതിൽ പ്രകോപിതരായ ഇവർ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.പരിക്കേറ്റ ഇരുവരെയും പട്ടാമ്പിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ തൃത്താല പോലീസ് അന്വേഷണം തുടങ്ങി