25 April 2024 Thursday

ചാലിശ്ശേരി ഗ്രാമവാസികളെ വരവേൽക്കാൻ നാടിനൊപ്പം ജി.സി.സി ക്ലബ്ബ് ഒരുങ്ങുന്നു.

ckmnews


ചങ്ങരംകുളം: കോവിഡ് മഹാമാരി സമയത്ത് അന്യസംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ചാലിശ്ശേരി ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും എത്തി സ്വന്തം വീട്ടിലെത്താൻ സാധിക്കാതെ ക്വാറൻ്റയ്നിൽ ഇരിക്കുന്ന സഹോദരങ്ങൾക്ക് കൈതാങ്ങാകുവാൻ  പഞ്ചായത്ത് ,ആരോഗ്യ പ്രവർത്തകർ ,പോലീസ് , എന്നിവരോടൊപ്പം   ക്ലബ്ബംഗങ്ങൾ ഒപ്പം ഉണ്ടാകുമെന്ന് ജി.സി.സി. ക്ലബ്ബ് അടിയന്തര ഓൺലൈൻ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു.കേന്ദ്ര-സംസ്ഥാന ഭരണകർത്താക്കളെയും ,ആരോഗ്യ _ പോലീസ് സേനയേയും യോഗം അഭിനന്ദിച്ചു.ക്ലബ്ബ് വക ബ്രേക്ക് ദ ചെയിൻ , പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് സഹായം എന്നിവ നൽകി മാതൃക കാട്ടി.പ്രവാസികളെ സ്വീകരിക്കാൻ  സെൻ്ററിൽ ക്ലബ്ബംഗമായ ചിത്രകലാ അദ്ധ്യാപകൻ ബാലൻ വലിയ ബാനർ എഴുതി വെച്ചു.നാട്ടിലെത്തുന്ന സഹോരങ്ങൾക്ക് നന്മയുടെ  സഹായവും  കരുത്തും നൽകുമെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ പ്രസിഡൻ്റ്  ഷാജഹാൻ നാലകത്ത് , വൈസ് പ്രസിഡൻറുമാരായ ഇക്ബാൽ എ.എം , മണികണ്ഠൻ സി.വി , സെക്രട്ടറി മസൂദ് , ജോ: സെക്രട്ടറി നൗഷാദ്  , പ്രവാസി ക്ലബ്ബ് മെമ്പർ പി.കെ. സ്റ്റീഫൻ  എന്നിവർ സംസാരിച്ചു.