26 April 2024 Friday

ലോക കേരള സഭയിൽ ചാലിശ്ശേരി സ്വദേശി ഷൈനി കബീർ പ്രതിനിധിയായി തെരഞ്ഞെടുത്തു ;ഖത്തറിൽ നിന്നുള്ള ഏക വനിതാ അംഗമാണ് ഷൈനി കബീർ

ckmnews

തിരുവനന്തപുരത്ത് ജൂൺ 17,18 തിയ്യതികളിൽ നടക്കുന്ന മൂന്നാമത് ലോക കേരള സഭയിൽ പ്രതിനിധിയായി ചാലിശ്ശേരി സ്വദേശിനി ഷൈനി കബീറിനെ തിരഞ്ഞെടുത്തു . പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ( PCWF ) ഖത്തർ വനിതാ കമ്മറ്റി പ്രസിഡണ്ടാണ് ഷൈനി കബീർ . ഖത്തറിൽ നിന്നുള്ള ഏക വനിതാ പ്രതിനിധി കൂടിയാണ് ഇവർ . കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലോക കേരള സഭ .