24 April 2024 Wednesday

ചാലിശേരി മുക്കൂട്ട പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു

ckmnews

ചാലിശേരി മുക്കൂട്ട പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു


ചാലിശേരി - ചങ്ങരംകുളം പാതയിൽ മുക്കുട്ട പാടശേഖരത്ത്   രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാക്കുന്നു നടപടി വേണമെന്നാവശ്യം ശക്തമാക്കുന്നു.കഴിഞ്ഞ ആഴ്ചകളിൽ  മുക്കൂട്ട പാടശേഖരത്തിലും ,  തോട്ടിലുമാണ് കക്കൂസ് മാലിന്യ ശേഖരം സാമൂഹ്യ വിരുദ്ധർ തള്ളിയത്.

 പകൽസമയങ്ങളിൽ  ഒഴിഞ്ഞ പ്രദേശങ്ങൾ കണ്ടെത്തിയാണ് രാത്രിയിൽ മാലിന്യം തള്ളു ന്നത്. കെമിക്കൽ ചേർത്താണ് മാലിന്യം കൊണ്ടുവന്നിടുന്നെങ്കിലും കെമിക്കലിന്റെ ശക്തി കുറയുന്നതോടെ രൂക്ഷമായ ദുർഗന്ധമാണനുഭവപ്പെടുന്നത്  . കഴിഞ്ഞ ജനുവരി മാസം ആദ്യം ഇവിടെ ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു.

കൂടാതെ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി ഹോട്ടൽ മാലിന്യവും കല്ലുങ്കലിന് സമീപം നിറഞ്ഞ് കിടക്കുന്നുണ്ട്.പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും , സമീപത്തെ വീട്ടുകാർക്കും , വാഹന - കാൽനട യാത്രക്കാർക്ക്  സഹിക്കാനാകാത്ത ദുർഗന്ധമാണ്.മൂന്ന് ജില്ലകളുടെ അതിർത്തി സ്ഥലമായ ചാലിശേരിയിലെ  വിജനമായ സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.പാതയിൽ സി സി ടി വി ക്യാമറ ഉൾപ്പെടെ സ്ഥാപിക്കണമെന്നും നിയമപാലകരും,പഞ്ചായത്തധികൃതരും നടപടികൾ സ്വീകരിക്കണമെന്നുംനാട്ടുകാർ ആവശ്യപ്പെട്ടു.