26 April 2024 Friday

പഴഞ്ഞി ഇമ്മാനുവേല്‍ മാര്‍ത്തോമ പള്ളി അനുശോചിച്ചു

ckmnews

പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ്മ പള്ളി അനുശോചിച്ചു.


ചാലിശ്ശേരി :മാർത്തോമ്മ സുറിയാനി സഭ തലവൻ ഞായറാഴ്ച പുലർച്ച കാലം ചെയ്ത അഭിവന്ദ്യ ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായുടെ വിയോഗത്തിൽ പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ്മ  പള്ളി അനുശോചിച്ചു.ഞായറാഴ്ച ആരാധനക്കു ശേഷം കോവിഡ് പ്രോട്ടോകാൾ നിയന്ത്രണം പാലിച്ച് പള്ളിയിൽ അനുശോചന യോഗം ചേർന്നു.2014 പഴഞ്ഞി ഇടവകയിലെത്തി വിശുദ്ധ കുർബ്ബാനയും ,ഇടവക യിലെ അമ്പതോളം കുട്ടികളുടെ ആദ്യ കൂർബ്ബാന സ്വീകരണത്തിനും കാർമ്മികത്വം വഹിച്ചതും തുടർന്ന് വിവിധ മത നേതാക്കളേയും , ജനപ്രതിനിധികളുമായുള്ള കൂടികാഴ്ചയും ഇടവകക്ക് മറക്കാന കാത്ത ഓർമ്മകളാണെന്ന് വികാരി റവ ഫാ. ഐസക് ജോൺസൺ അനുശോചിച്ചു.ട്രസ്റ്റി വർഗ്ഗീസ് തമ്പി  ,സെക്രട്ടറി തമ്പി എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു.