28 March 2024 Thursday

ലോക ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റെണോൾഡൊക്ക് ചാലിശ്ശേരി ഗ്രാമത്തിൻ്റെ ആശംസ അറിയിച്ച് ചെപ്പു എന്ന ഷെഫീഖ്

ckmnews

ലോക ഫുട്ബോൾ താരം 

ക്രിസ്റ്റ്യാനോ റെണോൾഡൊക്ക്

ചാലിശ്ശേരി ഗ്രാമത്തിൻ്റെ ആശംസ അറിയിച്ച്  ചെപ്പു എന്ന ഷെഫീഖ്


ചങ്ങരംകുളം:ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിൽകണ്ട് കേരളത്തിലെ ചാലിശ്ശേരി ഗ്രാമത്തിൻ്റെ ആശംസ അറിയിച്ച് ചാലിശ്ശേരി  സ്വദേശി ചെപ്പു എന്ന ഷെഫീഖ് ഗ്രാമത്തിന് അഭിമാനമായി.പന്തിലും ,ജഴ്സിയിലും ,തൊപ്പിയിലും താരത്തിൻ്റെ കൈയ്യൊപ്പ് കൂടി ചാർത്തിയാണ് യുവാവ് അപൂർവ്വ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്‌ .


ദുബായ് എയർപ്പോട്ട് എയർക്രാഫ്റ്റ് സുപ്രൈവസറായി ജോലി ചെയ്യുന്ന ചാലിശ്ശേരി പെരുമണ്ണൂർ കിണറമാക്കൽ വീട്ടിൽ ഉമ്മർ- ആയിഷ ദമ്പതിമാരുടെ മകൻ ഗ്രാമവാസികളുടെ ചെപ്പുവിനാണ് അസുലഭ ഭാഗ്യം ലഭിച്ചത്.ദുബായ് ഭരണാധികാരികളുടെ  പ്രത്യേക ക്ഷണം പ്രകാരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ദുബായിലേക്ക് എത്തിയത് .കഴിഞ്ഞ ഒരാഴ്ചക്കിടെ ദുബായ് എക്സ്പോയിലും പങ്കെടുത്തു. 


ഫുട്ബോൾ താരം വരുന്ന വിമാനത്തിലും ശനിയാഴ്ച തിരിച്ച് പോകുന്ന വിമാനത്തിൻ്റെയും ചുമതല ചാലിശ്ശേരിക്കാരനായ

ഷെഫീക്കിനായിരുന്നു.


ചാലിശ്ശേരി ഗവ: ഹയർസെക്കണ്ടറി സ്കൂളിലെ പഠന സമയത്ത് മൈതാനത്ത് കാൽപന്ത് കളിയെ സ്നേഹിച്ചിരുന്ന ചെപ്പുവിന് രണ്ടാമത്തൊന്ന് ആലോചിക്കേണ്ടി വന്നില്ല  വരുന്ന വഴി ഒരു ഫുടു ബോളും ,തൊപ്പിയും നൽകി അതിൽ റൊണാൾഡയുടെ കൈയ്യൊപ്പ് ചാർത്തി ഷെഫീക്കിന് സമ്മാനിച്ചു.


 മടക്കയാത്രയുടെ ഫ്ളൈറ്റിൻ്റെ  ചുമതലയും അപ്രതീക്ഷതമായി  ഷെഫീക്കിന് ലഭിച്ചതോടെ പോകുന്ന വഴി ജഴ്സിയിലും കൈയൊപ്പ് വാങ്ങി  ഒരുമിച്ച് നിന്ന് ഫോട്ടോയും എടുത്തത് ഇരട്ടി മധുരമായി.


 സ്വന്തം പേരിലും ചാലിശ്ശേരി ഗ്രാമത്തിൻ്റെ പേരിലും  എല്ലാ ആശംസകളും താരത്തിന് നേരിൽ അറിയിച്ചപ്പോൾ കൂടുതൽ സന്തോഷമായി.

ഇഷ്ടതാരത്തോടൊപ്പമുള്ള ഫോട്ടോയും മറ്റു ദൃശ്യങ്ങളും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചതോടെ സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അഭിനന്ദനങ്ങൾ കൊണ്ട് നിറയുകയും ചെയ്തു


ജോലിക്കിടയിലെ ഒഴിവുസമയം എൻ്റെ ചാലിശ്ശേരി പ്രവാസി ഫുട്ബോൾ കൂട്ടായ്മയിലും ഷെഫീക്ക്  സജീവമാണ്.


ഇംഗ്ലണ്ട് ഫുട്ബോളിനെ  സ്നേഹിക്കുന്ന ഈ മുപ്പത്തിമൂന്ന് കാരന്  അർജ്ജൻ്റീന താരം മെസിയേയും ,പോർച്ചുഗൽ താരം റൊണോൾഡെയെയും ഏറെ ഇഷ്ടമാണ്. ഖത്തറിൽ നടക്കുന്ന ലോകകപ്പ് മൽസരം കാണാനുള്ള ഒരുക്കത്തിലാണ് ഷെഫീക്ക് .


താരത്തിനൊപ്പം സംസാരിക്കാനും ,ഫോട്ടോ എടുക്കുവാനും കഴിഞ്ഞതിൽ കുടുംബക്കാരും ,നാട്ടുക്കാരും ,സൃഹുത്തുക്കളും ഏറെ ആനന്ദത്തിലാണ്.അന്താരാഷ്ട്ര ഫുട്ബോളിൽ കൂടുതൽ ഗോളുകൾ നേടിയ താരത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ പന്ത് ,ജേഴ്സി , തൊപ്പി എന്നിവ ചാലിശ്ശേരി ഗ്രാമത്തിൽ എത്തിക്കാനാണ് ഷെഫീക്കിന്റെ ആഗ്രഹം .  ഷഹല യാണ് സഹധർമ്മിണി