Kappur
നബിദിന പരിപാടിക്ക് മാല ബൾബ് കെട്ടുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം

നബിദിന പരിപാടിക്ക് മാല ബൾബ് കെട്ടുന്നതിനിടെ ഷോക്കേറ്റ യുവാവിന് ദാരുണാന്ത്യം
കപ്പൂർ:ഷോക്കേറ്റ് യുവാവ് മരിച്ചു.കപ്പൂർ നരിമട നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ
കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് (23)ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്റെ മുകളിൽ കയറി വയറു അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി സ്ഥലം നടപടികൾ സ്വീകരിച്ചു