20 April 2024 Saturday

പെരുന്നാൾ ആഘോഷത്തോടെനുബന്ധിച്ച് മെഹന്തി ഫെസ്റ്റ്കുട്ടികൾക്ക് നവ്യാനുഭവമായി

ckmnews



ചാലിശ്ശേരി:ആദൂർ  മഹാത്മാ ലോവർ  പ്രൈമറി സ്കൂളിൽ  ബലി പെരുന്നാൾ ആഘോഷത്തോടെനുബന്ധിച്ച് നടത്തിയ മെഹന്തി ഫെസ്റ്റ് കുട്ടികൾക്ക് നവ്യാനുഭമായി.എല്ലാ ആഘോഷങ്ങളുടെ മൂല്യം ഉൾകൊള്ളാനും   സാഹോദര്യം വളർത്തിയെടുക്കുന്നതിനായുള്ള മാതൃക കൂടിയായി മെഹന്തി ഫെസ്റ്റ് .എൽ.പി സ്കൂളിലെ മുതിർന്ന കുട്ടികൾ , പി ടി എ അംഗങ്ങൾ ,അദ്ധ്യാപകർ , എന്നിവർ  കുട്ടികളുടെ കൈകളിൽ മൈലാഞ്ചി ഇട്ടു നൽകുന്ന കാഴ്ച ആഹ്ലാദമായി.

വിവിധ കലാപരിപാടികളും ഉണ്ടായി.മെഹന്തി ഫെസ്റ്റ് പി. ടി. എ. വൈസ് പ്രസിഡന്റ്‌ അൻഷിത  ഉദ്ഘാടനം ചെയ്തു.മാതൃസംഘം പ്രസിഡന്റ് നിമ്മി അദ്ധ്യക്ഷനായി.സ്കൂൾ പ്രധാനദ്ധ്യാപിക    കെ.വി. ഗീത അദ്ധ്യാപകരായ അക്ബർ ഫൈസൽ ,  കെ സുജ എന്നിവർ സംസാരിച്ചു.