29 March 2024 Friday

വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി വർദ്ധനവിനെതിരെ കൂറ്റനാട് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരി മാർച്ച്

ckmnews

വിലക്കയറ്റം സൃഷ്ടിക്കുന്ന ജിഎസ്ടി വർദ്ധനവിനെതിരെ കൂറ്റനാട് പോസ്റ്റ് ഓഫീസിലേക്ക് വ്യാപാരി മാർച്ച്


കൂറ്റനാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലത്തിലെ 18 യൂണിറ്റിലെയും വ്യാപാരികളെ അണിനിരത്തി കൂറ്റനാട് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. മണ്ഡലം പ്രസിഡന്റ് കെആർ ബാലന്റെ അദ്ധ്യക്ഷതയിൽ  ജില്ലാ കമ്മിറ്റി അംഗം ഷമീർ വൈക്കത്ത് ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ തൃത്താല, കരീം കുമ്പിടി, ഷബീർ ചാലിശ്ശേരി, സുബ്രമണ്യൻ തൃത്താല, രവീന്ദ്രൻ പടിഞ്ഞാറങ്ങാടി, നാസർ പടിഞ്ഞാറങ്ങാടി, കൃഷ്ണപ്രസാദ് കൂറ്റനാട്, ഫൈസൽ ആലൂർ, ബഷീർ എന്നിവർ പ്രസംഗിച്ചു.