08 May 2024 Wednesday

ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാല സ്വാതന്ത്രദിനം ആഘോഷിച്ചു

ckmnews


ചാലിശേരി അങ്ങാടി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് നമ്പർ 103 അങ്കണവാടിയിൽ സ്വാതന്ത്രദിനം ആഘോഷിച്ചു.പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു പതാക ഉയർത്തി. അംഗൻവാടി ടീച്ചർ എൽസി , ആയ റംല , വായനശാല അംഗങ്ങളായ ബോബൻ , മാത്യൂസ് , ബിജോയ് , ഗോഡ്സൺ , ഷാജു , റീന പോൾ , വിൻസി , ഹാജിത , ഉഷ , സന്ദീപ് തുടങ്ങിയവരും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും പായസവിതരണവും ഉണ്ടായി.