29 March 2024 Friday

തൃത്താല മണ്ഡലത്തിൽ 45000 തൈകളും വിത്തും വിതരണം ചെയ്യും:സ്പീക്കർ എംബി രാജേഷ്

ckmnews


എടപ്പാൾ: നാട്ടുപച്ച പദ്ധതിപ്രകാരം വിഷുവിന് വിഷ രഹിത പച്ചക്കറി എന്ന ലക്ഷ്യം വെച്ച് മണ്ഡലത്തിൽ 45000 തൈകളും വിത്തും വിതരണം ചെയ്യുമെന്ന് സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. കപ്പൂരിൽ വിത്തിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു സ്പീക്കർ.കൃഷിക്കും കുടിവെള്ളത്തിനും ആയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണന്നും അദ്ദേഹം പറഞ്ഞു. ജല ജീവൻ പദ്ധതിപ്രകാരം റോഡ് വെട്ടി പൊളിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ

 ചോദ്യത്തിന് നല്ല ആശയങ്ങൾ വരികയാണെങ്കിൽ ചർച്ച ചെയ്തു നമുക്ക് നടപ്പിലാക്കണമെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.കപ്പൂർ പൂണൂൽ പാടശേഖരത്തിൽ നടന്ന വിത്തിടൽ ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ധീൻ കളത്തിൽ അധ്യക്ഷനായിരുന്നു. ഷാനി ബ ടീച്ചർ മുഖ്യ അഥിതിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വാർഡ് ജനപ്രതിനിധികൾ, പൂണൂൽ പാടശേഖര സമിതിയിലെ കർഷകർ, കൃഷിഭവൻ ജീവനക്കാർ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.