26 April 2024 Friday

ചാലിശേരി ജനമൈത്രി പോലീസ് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

ckmnews

ചാലിശേരി ജനമൈത്രി പോലീസ്  ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു


കോവിഡ് മഹാമാരിയിൽ ചാലിശേരി ജനമൈത്രി പോലീസിന് കരുതലും താങ്ങുമായി ഒപ്പം പ്രവർത്തിച്ച സ്‌റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശവാസികളുടെ കൂട്ടായ്മയ ജാഗ്രത സമിതിയാണ് സ്റ്റേഷനിൽ വെച്ച് ഇഫ്താർ വിരുന്ന് ഒരുക്കിയത്.സമൂഹത്തിന്റെ കാവാലാളന്മാരായി സദാ ഉണർന്ന് പ്രവർത്തിക്കുന്ന ജനമൈത്രി പോലീസ് സ്റ്റേഷനിലെ  എല്ലാ അംഗങ്ങളും ,കുടുംബാംഗങ്ങളും , ജാഗ്രത സമിതി അംഗങ്ങളും ഇഫ്താർ സംഗമംവിരുന്നിൽ പങ്കെടുത്തു.മറ്റുള്ളവരെ സ്നേഹിക്കുകയും,ദു:ഖിതരെ സഹായിക്കുകയും ചെയ്യുന്നതിലൂടെ മാത്രമെ മനുഷ്യ മനസ്സുകളിലെ ആനന്ദത്തെ കണ്ടെത്താൻ നമുക്ക് കഴിയുകയെന്നും ഈസ്റ്ററും,വിഷുവും,റംസാനും നമ്മുക്ക് തരുന്ന സന്ദേശം ഇതാണെന്നും പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.സതീഷ്കുമാർ പറഞ്ഞു

സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ് ടി.വി. ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ ,  കെ.ഡി അഭിലാഷ് , ജാഗ്രത സമിതി അംഗങ്ങളായ ബഷീർ, മുഹമ്മദ് , സജീവൻ , സുരേഷ്  എന്നിവർ സംസാരിച്ചു.