25 April 2024 Thursday

പാലക്കാട് ജില്ലാ കലോൽസവം:തബലയിൽ വിസ്മയം തീർത്ത് സിദ്ധാർത്ഥ് കൃഷ്ണ

ckmnews

പാലക്കാട് ജില്ലാ കലോൽസവം:തബലയിൽ വിസ്മയം തീർത്ത് സിദ്ധാർത്ഥ് കൃഷ്ണ 


ചങ്ങരംകുളം : പാലക്കാട് ജില്ലാ കലോൽസവത്തിൽ തബലയിൽ വിസ്മയം തീർത്ത് ചാലിശേരി ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി  സിദ്ധാർത്ഥ് കൃഷണ.ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയാണ് ഈ മിടുക്കൻ ഗ്രാമത്തിനും സ്കൂളിനും അഭിമാനമായത്.ചെറു പ്രായത്തിൽ തന്നെ തബലയിൽ താൽപര്യം പ്രകടിപ്പിച്ച സിദ്ധാർത്ഥിന്  അദ്ധാപകൻ കൂടിയായ പിതാവ് ജയരാജ് മാസ്റ്റർ തബലവാങ്ങി പരിശീലനം നൽകിയിരുന്നു.എരുമപ്പെട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പിസ്റ്റ് പട്ടാമ്പി സ്വദേശി സച്ചിൽബെൻ വെട്ടത്തിന്റെ കീഴിലാണ് പഠനം.വേദിയിലെത്തിയ  സിദ്ധാർത്ഥ് കൃഷ്ണ  തീൻതാളിൽ വിലംബിത് ലയിൽ തുടങ്ങി അതിലെ കായ്ദ , ചക്രധാർ , ഉഡാൻ , ഗത്ത് , രേല എന്നി താളത്തിലൂടെ സഞ്ചരിച്ച്  ദ്രുത് ലയിൽ അവസാനിപ്പിച്ച്  താളമികവ് പുലർത്തി. 2019 ൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.ഹൈസ്കൂൾ പഠനകാലത്ത് ദേശീയബാല ശാസ്ത്ര പ്രതിഭ , ഉജ്ജ്വലബാല്യ പുരസ്കാരം എന്നിവ കരസ്ഥമാക്കി. ചാലിശേരി കോടങ്ങാട്ടിൽ വീട്ടിൽ പരുതൂർ സ്കൂൾ  അദ്ധ്യാപകൻ ജയരാജ് - വട്ടേനാട് .വി.എച്ച് എസ് എസ്   അദ്ധ്യാപിക രേഖ എന്നിവരുടെ ഏക മകനാണ്.വിദ്യാർത്ഥിയെ പ്രിൻസിപ്പാൾ ഡോ.കെ. മുരുകദോസ് , പി.ടി.എ പ്രസിഡന്റ് പി.കെ. കിഷോർ , അദ്ധ്യാപകർ  എന്നിവർ അഭിനന്ദിച്ചു.