16 April 2024 Tuesday

പാലക്കാട് തൃശ്ശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ചാലിശ്ശേരി പോലീസ്

ckmnews

പാലക്കാട് തൃശ്ശൂര്‍ ജില്ലാ അതിർത്തിയില്‍ പരിശോധന ശക്തമാക്കി 

ചാലിശ്ശേരി പോലീസ്


ചങ്ങരംകുളം :തൃശൂർ ,പാലക്കാട് ജില്ലാതിർത്തി  ചാലിശ്ശേരി തണത്ര പാലത്തിന് സമീപം സംസ്ഥാന പോലീസിൻ്റെ അറിയിപ്പിനെ തുടർന്ന് ചാലിശ്ശേരി പോലീസ് വാഹനങ്ങൾ പരിശോധന കർശനമാക്കി.കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് ലോക്ക് ഡ്രൗൺ പ്രഖ്യാപിച്ചിരുന്നു.ഇതിന് വിരുദ്ധമായി നിരത്തുകളിൽ സ്വകാര്യ വാഹനങ്ങൾ അനാവശ്യമായി സഞ്ചരിക്കുന്നതിനെ തുടർന്നാണ് ഉന്നത പോലീസ് വൃത്തങ്ങൾ  ജില്ലാതിർത്തികളിൽ  പരിശോധന നടത്തുവാൻ അറിയിപ്പ് എത്തിയത്.ചൊവാഴ്ച ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ അനിൽ മാത്യൂ നേതൃത്വത്തിൽ ബാരിക്കേഡ് വെച്ച് പരിശോധന ശക്തമാക്കി.റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ  ആർ.സി. , ലൈസൻസ് എന്നിവ പരിശോധന വിധേയമാക്കി.സ്വകാര്യ വാഹനത്തിൽ കുടുംബസമേതം  യാത്ര ചെയ്യുന്നവരെ ബോധവൽക്കരിച്ച് തിരിച്ച് വിട്ടു.ചില വാഹന യാത്രക്കാർ പോലീസുമായി വാക്കുതർക്കത്തിലും ഏർപ്പെട്ടു.അവശ്യ വാഹനങ്ങളായ ആംബുലൻസ് , ഭക്ഷണ സാധനങ്ങളുമായി പോകുന്ന വാഹനങ്ങൾ എന്നിവ പോലീസ്  കടത്തിവിടുന്നുണ്ട്.പൊതു സമൂഹം കോവിഡ് പ്രതിരോധ നടപടികളായി  പൂർണ്ണമായി  സഹകരിക്കണമെന്ന് പേലീസ് പറഞ്ഞു.ചാലിശ്ശേരി ജനമൈത്രി പോലീസ്  ചൊവാഴ്ച ലഘു വീഡിയോ സന്ദേശവും പുറത്തിറക്കിയതായി  എസ്.ഐ. പറഞ്ഞു.