25 April 2024 Thursday

ചാലിശേരി പെരുമണ്ണൂർ പി.എഫ്.എ ക്ലബ്ബ് മന്ദിരം നാടിന് സമർപ്പിച്ചു

ckmnews

ചാലിശേരി പെരുമണ്ണൂർ  പി.എഫ്.എ ക്ലബ്ബ്

 മന്ദിരം നാടിന് സമർപ്പിച്ചു


ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണൂർ പി എഫ്  എ ആർട്സ് ആന്റ്  സ്പോർട്സ് ക്ലബ്ബിൻ്റെ പുതിയ കെട്ടിടം തദ്ദേശ സ്വയഭരണ - എക്സൈസ്  വകുപ്പ് മന്ത്രി അഡ്വ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു.ഫുട്ബോൾ കളിയിൽ മാത്രം ഒതുങ്ങി നിൽക്കാതെ പൂക്കൃഷി മുതൽ ജീവകാരുണ്യം പ്രവർത്തനം വരെ നടത്തുന്ന ക്ലബ്ബ് എല്ലാ വിഭാഗം ജങ്ങളുടേതും ആണെന്നുള്ളത് സന്തോഷകരമാണെന്ന് മന്ത്രി പറഞ്ഞു.പി എഫ് എ രക്ഷാധികാരി ഉണ്ണി മങ്ങാട് അദ്ധ്യക്ഷനായി.ഓഫീസ് , ലൈബ്രറി എന്നിവ മുൻ എം.എൽ എ വി ടി ബൽറാം , ബി.ജെ പി സംസ്ഥാന വൈസ് പ്രസിഡൻ്റ് എ എൻ .രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു മുഖ്യാഥിതിയായി.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  എ.വി.സന്ധ്യ ക്ലബിന്റെ ലോഗോ പ്രകാശനവും വാർഡ് മെമ്പർ സരിതാ വിജയൻ പതാകയും  ഉയർത്തി.ഗ്രാമത്തിലെ റിട്ട: പ്രധാനദ്ധ്യാപകൻ ടി .വി.ഉണ്ണികൃഷ്ണൻ രചിച്ച ഓർമ്മത്തണലിൽ ഒരാൾ എന്ന പുസ്തകം  പ്രകാശനംനടത്തി പെരുമണ്ണൂർ പ്രദേശത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 25 പേരെ ചടങ്ങിൽ ആദരിച്ചു.രാത്രിയിൽ ശിങ്കാരിമേളം, നാടൻപാട്ട് , മിമിക്സ് പരേട്ടും ഉണ്ടായി.

 സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാവ മാളിയേക്കൽ ,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാഹിറ കാദർ. പഞ്ചായത്ത് അംഗം നിഷ അജിത്കുമാർ, കോൺഗ്രസ് നേതാവ് ബാബു നാസർ , ക്ലബ്ബ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ എൻ.ടി , പ്രദീപ് ചെറുവാശ്ശേരി, സുരേഷ് കെ.കെ

ട്രഷറർ മഹേഷ് പി.ബി. എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് കേശവദാസ് വി. സ്വാഗതവും നന്ദകുമാർ കെ നന്ദിയും പറഞ്ഞു. നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ രക്ഷാധികാരി ഉണ്ണി മങ്ങാട് സൗജന്യമായി നൽകിയ സ്ഥലത്താണ് പി.എഫ്.എ കബ്ബ് മന്ദിരം പണി  കഴിപ്പിച്ചത്