24 April 2024 Wednesday

ചാലിശേരി കൃഷി ഭവനിലെ രാമേട്ടൻ നായാട്ടിൽ വീട്ടിൽ രാമപണിക്കർ ഓർമ്മയായി

ckmnews

ചാലിശേരി കൃഷി ഭവനിലെ രാമേട്ടൻ നായാട്ടിൽ വീട്ടിൽ രാമപണിക്കർ

ഓർമ്മയായി


ചാലിശ്ശേരി കൃഷിഭവൻ പാർട്ട് ടൈം ജീവനക്കാരനായ നായാട്ടിൽ വീട്ടിൽ രാമപണിക്കർ (66)എന്ന ഗ്രാമവാസികളുടേയും  കർഷകരുടേയും രാമേട്ടന്റെ വിയോഗം ഗ്രാമ ത്തിന് തീരാ നഷട്മായി.ഒരാഴ്ചയായി രോഗാവസ്ഥയെ തുടർന്ന് ആശുപത്രിയിൽ ചികിൽസിയിലായിരുന്നു.1987 മുതൽ  ഗ്രാമപഞ്ചായത്തിനു  കീഴിൽ  കൃഷിഭവൻ ആരംഭിച്ച കാലം മുതൽ താൽക്കാലിക ജീവനക്കാരനായി ജോലി നോക്കി.കൂടുതൽ കാലം കൃഷിയെ സ്നേഹിക്കാനായിരുന്നു പാർടൈം ജോലി തെരഞ്ഞെടുത്തത്.കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഗ്രാമത്തിലെ കൃഷിയിടങ്ങളിലെ തോടും വരമ്പും പറമ്പും എല്ലാം രാമേട്ടന്  കാണാൻ പാഠമാണ്.ഇദ്ദേഹത്തിനറിയാത്ത തോട്ടങ്ങളും പാടശേഖരങ്ങളും നാട്ടിൽ കുറവാണ്. കൃഷി രീതിയെക്കുറിച്ചും വളരെ അറിവായിരുന്നു.പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസ് ജീവനക്കാരുമായും ഏറെ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു.ഓഫീസിലെ  ജീവനക്കാർക്ക് രാമേട്ടൻ അച്ചനു തുല്യമായിരുന്നു.സംസ്കാരം ശനിയാഴ്ച ഷൊർണ്ണൂർ ശാന്തി തീരത്ത് നടത്തി.ഭാര്യ ഗീത , മകൾ രാജി , മരുമകൻ സുരേഷ് ബാബു