24 April 2024 Wednesday

ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു

ckmnews

ബിജെപി കപ്പൂർ മണ്ഡലം കമ്മിറ്റി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു


കപ്പൂർ : ബിജെപി കപ്പൂർ മണ്ഡലം മഹിള മോർച്ചയുടെ നേതൃത്വത്തിൽ കേന്ദ്രഗവൺമെന്റ് പദ്ധതികളുടെ ഉപഭോക്താക്കളായവരുടെ സംഗമം നടത്തി.പടിഞ്ഞാറങ്ങാടി ബിജെപി ഓഫീസിൽ ചേർന്ന യോഗം മഹിളാമോർച്ച പോണ്ടിച്ചേരി സ്റ്റേറ്റ് പ്രസിഡണ്ട് ജയലക്ഷ്മി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.തണ്ണീർക്കോട് സ്കൂളിലെ റിട്ട. അധ്യാപിക സരോജിനി ടീച്ചർ അധ്യക്ഷത വഹിച്ച യോഗത്തിൽ മഹിള മോർച്ച ജില്ല പ്രസിഡന്റ്‌ സത്യഭാമ,ബിജെപി കപ്പൂർ മണ്ഡലം പ്രസിഡന്റ്‌ ദിനേശൻ എറവക്കാട്,കെ.നാരായണൻ കുട്ടി, കെ സി കുഞ്ഞൻ, ബിന്ദു സുരേന്ദ്രൻ, വസന്ത വേലായുധൻ, തങ്കമണി ഒ പി, ബിജിത എന്നിവർ പങ്കെടുത്ത് സംസാരിച്ചു.