08 February 2023 Wednesday

കൂറ്റനാട് കെ.എസ്.ആർ.ടി.സി. ബസും ഗുഡ്സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

ckmnews

കൂറ്റനാട് : ചാലിശ്ശേരി-കൂറ്റനാട് പാതയിൽ കെ.എസ്.ആർ.ടി.സി. ബസ് ഗുഡ്സ് ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു. ഗുഡ്സ് ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ഡ്രൈവർ പട്ടാമ്പി കാരത്തൊടി മാടമ്പുള്ളി അനസ് (20), കുളക്കാട് ഫാരിസ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പെരുമ്പിലാവ് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂറ്റനാട് വലിയപള്ളിക്ക് സമീപം വട്ടത്താണി സ്റ്റോപ്പിന് സമീപത്തായി തിങ്കളാഴ്ച വൈകീട്ട്‌ അഞ്ചുമണിയോടെയാണ് അപകടം.