19 April 2024 Friday

ചാലിശേരി ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി ശ്രേയസിന്റെ മഴവിൽ ഗോൾ

ckmnews


ദേശീയ ഗെയിംസിൽ ആദ്യമായി സർവ്വീസസ് ടീം  വെങ്കലം മെഡൽ നേടിയ മൽസരത്തിൽ കർണ്ണാടക്കെതിരെ    സർവീസസ് താരവും ചാലിശേരി ജിസിസി ക്ലബ്ബ് അംഗവുമായ  വി.ജെ. ശ്രേയസ്  നേടിയ മികച്ച ഗോൾ ഗ്രാമത്തിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി.ചൊവാഴ്ച രാവിലെ മൂന്നാം സ്ഥാനത്തിനായി സർവ്വീസസ് - കർണ്ണാടക മൽസരം നടന്നത്.കളിയുടെ 12 മിനിറ്റിൽ  ചാലിശേരിക്കാരൻ ശ്രേയസിന്റെ  ഉന്നം പിഴക്കാത്ത മഴവിൽ ഗോൾ എതിരാളികളുടെ പോസ്റ്റിലെത്തിയതോടെ  കളികണ്ട നാട്ടുകാർക്കും ,ജി സി സി ക്ലബ് അംഗങ്ങൾക്കും ആഹ്ലാദമായി.മൽസരത്തിൽ കർണ്ണാടകയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് വെങ്കലം മെഡൽ നേടിയത്.ചാലിശേരി ജി സി സി ക്ലബ്ബിലൂടെ ഫുട്ബോൾ താരമായി അറിയപ്പെടാൻ തുടങ്ങിയ ശ്രേയസ് മിനർവ പഞ്ചാബിനു വേണ്ടി നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഏഷ്യൻ ഫുട്ബോൾ ക്ലബ് ചാമ്പ്യൻഷിപ്പിനു വേണ്ടി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫി സർവീസസ് ടീം അംഗമായിരുന്നു. ഇപ്പോൾ ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനായി സേവനം ചെയ്യുന്നു.കേരള പോലീസ് ടീം ക്യാപറ്റൻ അമ്പാടി ശ്രീരാഗിന്റെ അനുജനാണ് ശ്രേയസ് . ജിസിസി ക്ലബ്ബ് ഭാരവാഹികൾ ശ്രേയസിനെ  അഭിനന്ദിച്ചു.