19 April 2024 Friday

ചാലിശേരി പഞ്ചായത്തിലേക്ക് സി.പി.ഐ എം ലോക്കൽ കമ്മിറ്റി പ്രതിഷേധ മാർച്ച്

ckmnews



ചാലിശ്ശേരി  പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും, ഭരണ കെടുകാര്യസ്ഥതക്കെതിരെയും, വിജിലൻസ് അന്വേഷണം നേരിടുന്ന മൂന്നാം വാർഡ് മെമ്പർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും സിപിഐഎം ചാലിശേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പഞ്ചായത്തിലേക്ക്  ബഹുജന മാർച്ച് നടത്തി.ഏരിയ കമ്മറ്റിയംഗം ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം ടി എം കുഞ്ഞുകുട്ടൻ അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി, ലോക്കൽ സെക്രട്ടറി പി വി രജീഷ്, ലോക്കൽ കമ്മറ്റിയംഗം എ എം അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു