27 April 2024 Saturday

യേശുക്രിസ്തുവിൻ്റെ ജനനം സമൂഹത്തിന് സന്തോഷമായനുഭവം തരുന്നു:ഡോ.കുരിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത

ckmnews

യേശുക്രിസ്തുവിൻ്റെ ജനനം സമൂഹത്തിന് സന്തോഷമായനുഭവം തരുന്നു:ഡോ.കുരിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത 


ചങ്ങരംകുളം:യേശുക്രിസ്തുവിൻ്റെ ജനനം സമൂഹത്തിന് സന്തോഷമായനുഭവം തരുന്നു.  യാക്കോബായ സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. കുരിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത  ക്രിസ്മസ്സ് സന്ദേശത്തിൽ പറഞ്ഞു.ദൈവം മനുഷ്യനായ അൽഭുതമാണ് ക്രിസ്മസ്. ദൈവത്തിന് നമ്മോട് സ്നേഹം വെളിപ്പെടുവാൻ തയ്യാറയത് ദൈവപുത്രനായ യേശുക്രിസ്തുവിന് നമുക്ക് നൽകി തന്ന് കൊണ്ടാണ്.

ബതലേഹമിൽ കന്യകയിൽ നിന്ന് അൽഭുതമായി ദൈവപുത്രനായ  യേശുക്രിസ്തു ജനിച്ചതാണ് ക്രിസ്മസ്സിൻ്റെ വലിയ സന്തോഷം.


സർഗ്ഗം വിട്ടറങ്ങി താഴ്മയിൽ ജനിച്ച ദൈവം പുൽക്കൂട്ടിൽ പിറക്കുവാൻ ഇഷ്ടപ്പെടുകയാണ്. നമ്മുടെ ഹൃദയം താഴ്മയുള്ള അനുഭവമാണെങ്കിൽ ദൈവം നമ്മുടെ ഹൃദയത്തിൽ പിറക്കും.


താൽക്കാലികമായ ഈ ജീവിതത്തെ നിത്യമാക്കുവാൻ ഭയവും അസ്ഥതയും രോഗങ്ങളും ഭാരങ്ങളും യേശുവിനായി സമർപ്പിക്കുമ്പോൾ അത് സന്തോഷകരവും നിത്യവുമാകും.


യേശുവിൻ്റെ വിശുദ്ധ ജനനം സമൂഹത്തിന്  സന്തോഷമാണ്  ,സ്നേഹമാണ് ,  സമാധാനമാണ് , കൃപയാണ് , വിശുദ്ധിയാണെന്നും ഡോ. മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത ക്രിസ്മസ് സന്ദേശത്തിലൂടെ പറഞ്ഞു. എല്ലാവർക്കും ക്രിസ്മസ് പുതുവൽസരാംശംസകളും  ആശംസിച്ചു.