19 April 2024 Friday

ചാലിശ്ശേരിയില്‍ ഒരേ വീട്ടിൽ നിന്ന് മൂന്ന് സഹോദരങ്ങൾ ആതുരരംഗത്ത് മാതൃകയാവുന്നു

ckmnews

ചാലിശ്ശേരിയില്‍ ഒരേ വീട്ടിൽ നിന്ന് 

മൂന്ന് സഹോദരങ്ങൾ ആതുരരംഗത്ത് മാതൃകയാവുന്നു


ചങ്ങരംകുളം: കോവിഡ് മഹമാരിയിലും ആതുര രംഗത്ത് ഒരേ വീട്ടിലെ മൂന്ന് സഹോദരങ്ങൾ ആരോഗ്യരംഗത്ത് കർമ്മനിരത നന്മയാകുന്നു.ചാലിശ്ശേരി അങ്ങാടി ചെറുവത്തൂർ വീട്ടിൽ  ജോർജ് - ജെസി ദമ്പതിമാരുടെ  മക്കളായ ജിതിൻ ,     ജിബിൻ ,ജിഷിൻ  മൂന്ന് പേരാണ്  കോവിഡ് കാലത്ത് ഗ്രാമത്തിനഭിമാനമാകുന്നത്.വീട്ടിൽ നിന്ന്  ആരോഗ്യ രംഗത്തെക്കുറിച്ചുള്ള അറിവ് 

മൂന്ന് പേർക്കും  ആരോഗ്യരംഗത്ത് നിന്ന് മാറി സഞ്ചരിക്കാൻ ആഗ്രഹിച്ചില്ല.പിതാവിൻ്റെ ജേഷ്ഠൻ്റെ മക്കളായ മൂന്ന് സഹോദരിമാരും  നേഴ്സുമാരായിരുന്നു. ഇവരെ മാതൃകയാക്കിയാണ്  ഇവർ ആരോഗ്യരംഗത്തേക്ക് പ്രവേശിച്ചത്.എല്ലാവരും വീട്ടിൽ ഒരുമിച്ച്  കൂടുമ്പോൾ ചർച്ചകൾ  ഏറെയും 

ഏത് വിഷമ  ഘട്ടത്തിലും കൺമുന്നിൽ എത്തുന്ന രോഗികൾക്ക്  നൽകുന്ന പരിപാ പാലനത്തെക്കുറിച്ചാണ്.


മൂന്ന് പേരും ജോലിക്കെത്തിയാൽ ശ്രദ്ധയത്രയും രോഗികളുടെ പരിച്ച രണത്തിലാണ്.  ചെറുപ്പം മുതൽ മൂന്ന് പേരും ഇടവക പള്ളിയായ ചാലിശ്ശേരി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി  പള്ളിയിലെ  മദ്ബഹാ ശൂശ്രുഷകരുമായതിനാൽ ജോലിക്കെത്തിയാൽ ശ്രദ്ധയത്രയും രോഗികളുടെ പരിചരണത്തിലും  ഒപ്പം ആശ്വാസിപ്പിക്കാനും ധൈര്യവും നൽകിയാണ് മൂന്ന് പേരും  മുന്നോട്ട് പോകുന്നത്.


മൂത്ത ആൾ ജിതിൻ വയനാട് കേന്ദ്ര ഗവൺമെൻ്റ് കീഴിലുള്ള അംബ് ദേക്കർ  മെമ്മോറിയൽ ജില്ലാ ക്യാൻസർ സെൻ്റർ ഗവൺമെൻറ് ട്രൈബൽ ആശുപത്രിയിൽ പത്ത് വർഷമായി   റേഡിയോതെറാപ്പി ടെക്നോളജിസ്റ്റായി പ്രവർത്തിക്കുന്നു  ബിജി ഭാര്യയാണ് 


ജിബിൻ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എട്ടു വർഷമായി ഡെയാലിസിസ് ടെക്നീഷനാണ്. 


ഏറ്റവും ഇളയയാൾ ജിഷിൻ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അഞ്ചു വർഷമായി  സെൻട്രൽ സ്‌റ്റേർളി  സപ്ലെ ഡിപാർട്ട്മെൻ്റ് ടെക്നീഷനാണ്. 


രാജ്യം മുഴുവൻ കോവിഡ് ഭീതിയിൽ പകച്ച് നിൽക്കുമ്പോഴും  മൂന്ന്മക്കളും മനുഷ്യ ജീവനെ രക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിൽ മാതാപിതാക്കളുടെ പിൻതുണ ഏറെയാണ്.


ആരോഗ്യരംഗത്ത് പലയിടത്തും  സഹപ്രവർത്തകർ രോഗബാധിതരായി കഴിയുമ്പോഴും മഹാ മാരിയിൽ നിന്ന് രക്ഷനേടുന്നതിന് എല്ലാവരും സ്വയം കരുതൽ നേടണമെന്നും 

 നേഴ്സിങ്ങ് ദിനത്തിൽ  ലോകത്തെമ്പാടുമുള്ള എല്ലാ ആരോഗ്യ പ്രവർത്തകരേയും ഓർത്ത് പ്രാർത്ഥിക്കണമെന്ന് ജിബിൻ പറഞ്ഞു.