26 April 2024 Friday

ചാലിശ്ശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചാലിശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

ckmnews

ചാലിശ്ശേരി മണ്ഡലം യുഡിഎഫ് കമ്മിറ്റി ചാലിശ്ശേരി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി


ചാലിശ്ശേരി:കെട്ടിട പെർമിറ്റ് ഫീസും,നികുതിയും ക്രമാതീതമായ വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ സംസ്ഥാന യുഡിഎഫ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ചാലിശ്ശേരി പഞ്ചായത്തിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ മാർച്ച് മുൻ കെ.പി.സി.സി മെമ്പറും, ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.വി.ഉമ്മർ മൗലവി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് തൃത്താല നിയോജകമണ്ഡലം സെക്രട്ടറി സുബൈർ കൊഴിക്കര മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി.സെക്രട്ടറി കെ.ബാബുനാസർ,ചാലിശ്ശേരി മണ്ഡലം യു.ഡി.എഫ്.കൺവീനർ കെ.ടി.സുലൈമാൻ,മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.സി.ഗംഗാധരൻ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ഫൈസൽ മാസ്റ്റർ,മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പി.എ.നൗഷാദ്,എ.എം.ഷെഫീഖ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ,വൈസ് പ്രസിഡണ്ട് സാഹിറ ഖാദർ തുടങ്ങിയവർ പങ്കെടുത്തു.