24 April 2024 Wednesday

ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കള്ളന്മാർക്ക് പൂട്ടിട്ട് പോലീസ്

ckmnews

ചാലിശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കള്ളന്മാർക്ക് പൂട്ടിട്ട് പോലീസ്


ചങ്ങരംകുളം:ചാലിശ്ശേരി സ്റ്റേഷൻ പരിധിയിലെ കടകളിലെ മോഷണം തടയാൻ സംവിധാനം ഒരുക്കുന്നു. സ്റ്റേഷനിൽ വിളിച്ച് 

ചേർത്ത യോഗത്തിൽ വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ മോഷണം തടയുന്നതിനായി കടകളിൽ സ്ഥാപിക്കാവുന്ന വിവിധ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്തു.പൊലീസ് സഹായത്തോടെ 10-20 വരെ കടകളെ ഒരു ഗ്രൂപ്പ് ആക്കി തിരിച്ച് ടൗണിലെ എല്ലാ കടകളിലും ഇത്തരം സൗകര്യം ഏർപ്പെടുത്താനും രാത്രി കാവലിന് പൊലീസ് മേൽനോട്ടത്തിൽ ജീവനക്കരെ നിയമിക്കാനും തീരുമാനമായി. കെ ആർ ബാലൻ നന്ദി പറഞ്ഞു. ജനമൈത്രി ടീം അംഗങ്ങൾ എസ്ഐ എന്നിവർ സംബന്ധിച്ചു.