26 April 2024 Friday

മാലിന്യ മുക്ത ക്യാമ്പയിൻ:ചാലിശ്ശേരിയിൽ ഒന്നാം ഘട്ടം പൂർത്തിയായി

ckmnews

ചാലിശ്ശേരി:നവകേരളം കർമ്മ പദ്ധതിയുമായി സഹകരിച്ച്‌ നടപ്പിലാക്കുന്ന " സുസ്ഥിര തൃത്താല - മാലിന്യ മുക്ത തൃത്താല " പദ്ധതിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ രീതിയിൽ മാലിന്യം ശേഖരിക്കുകയും നീക്കം ചെയ്യുകയും ചെയ്യുന്ന ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിലെ  ഒന്നാം ഘട്ട ക്യാമ്പയിൻ   

സമയബന്ധിതമായും ജനകീയമായും നടന്നു.ഒന്നാം ഘട്ടത്തിൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിച്ച ബാഗ്, ലെതർ ഇനങ്ങൾ,ചെരുപ്പ്,തെർമോകോൾ എന്നിവ  ക്ലീൻ കേരള കമ്പനി പഞ്ചായത്തിലെ എം.സി. എഫ് ൽ നിന്നും  പൂർണ്ണമായും നീക്കം ചെയ്‌തു. ഒന്നാം ഘട്ട ഇനങ്ങളിൽ  മാത്രമായി 495 കിലോ  ലെഗസി യാണ് നീക്കം ചെയ്തത്. പ്രത്യേക ഘട്ടം ക്യാമ്പയിനുകൾക്ക് അനുബന്ധമായി നടന്ന പ്രീ ക്യാമ്പയിനിന്റെ ഭാഗമായി  ഫെബ്രുവരി 9 ന് ചാലിശ്ശേരി പഞ്ചായത്തിൽ നിന്നും  പൊതുവായി 3035 കിലോഗ്രാം  ലെഗസി നീക്കം ചെയ്തതിന് പുറമേയാണ് പ്ര ത്യേക ക്യാമ്പയിനിന്റെ ഭാഗമായി പ്രത്യേക ഇനം ലെഗസി മാത്രമായി 495 കിലോ നീക്കം ചെയ്തത് എന്നതിനാൽ തന്നെ ഈ ക്യാമ്പയിനിലെ പാഴ് വസ്തു  ശേഖരണവും നീക്കം ചെയ്യലും  സവിശേഷ പ്രാധാന്യം അർഹിക്കുന്നു.ഒന്നാം ഘട്ട ക്യാമ്പയിനിന്റെ സമാപനത്തിന്റെ ഭാഗമായി നിർദ്ദിഷ്ട കേന്ദ്രത്തിൽ  നിന്നും ക്ലീൻ കേരള കമ്പനി പാഴ്‌വസ്തുക്കൾ നീക്കം ചെയ്യുന്നതിന്റെ ഫ്ലാഗ് ഓഫ് ചടങ്ങ് ചാലിശ്ശേരി പഞ്ചായത്തിലെ ചടങ്ങ്  മാലിന്യ ശേഖരണം പോലെ തന്നെ  ജനകീയമായി  നടന്നു. പഞ്ചായത്ത് മിനി സിവിൽ സ്റ്റേഷൻ മൈതാനിയിൽ പ്രസിഡന്റ് എ.വി. സന്ധ്യ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗങ്ങളായ റംല വീരാൻകുട്ടി,വി.എസ്.ശിവാസ്,സരിത വിജയൻ,ഫാത്തിമത് സിൽജ,പഞ്ചായത്ത്‌ സെക്രട്ടറി വി.എ.ഗീത, വി. ഇ. ഒ  സുറുമി, കുടുംബശ്രീ സി.ഡി.എസ് . ചെയർ പേഴ്സൺ ലത സൽഗുണൻ    പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,  ഐ.ആർ.ടി.സി. അസിസ്റ്റന്റ് കോ. ഓർഡിനേറ്റർ ഇ. എസ്. ഷൈനി ഹരിത കർമ്മ സേന കൺസോർഷ്യം ഭാരവാഹികളായ ലത.എം.ടി.,ഗിരിജ കെ.പി. എന്നിവർ പങ്കെടുത്തു. രണ്ടാം'ഘട്ടത്തിലെ പാഴ് വസ്തു ശേഖരണം( തുണി മാലിന്യങ്ങൾ)  മാർച്ച് 4 നും മൂന്നാം ഘട്ടത്തിലെ പാഴ്‌വസ്തു ശേഖരണം ( കുപ്പി.ചില്ല് മാലിന്യങ്ങൾ)മാർച്ച് 11 നും നാലാം ഘട്ടത്തിലെ പാഴ് വസ്തു ശേഖരണം  ( ഇ.. മാലിന്യങ്ങൾ) മാർച്ച് 18 നും  സമയബന്ധിതമായി  പൂർത്തീകരിക്കുന്നതിനുള്ള  ഊർജജിത നടപടികൾ സ്വീകരിച്ചിട്ടുള്ള തായി  പഞ്ചായത്ത് അധികൃതർ അറിയിച്ചു. ക്ലീൻ കേരള കമ്പനി റിസോഴ്സ് പേഴ്സൺ പി.വി.സഹദേവൻ ചടങ്ങിലും ഒന്നാം ഘട്ട പ്രവർത്തനങ്ങളിലും പങ്കാളികളായ മുഴുവൻ പേർക്കും നന്ദി പറഞ്ഞു.