01 April 2023 Saturday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തികവർഷം വികസന സെമിനാർനടത്തി

ckmnews

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തികവർഷം വികസന സെമിനാർനടത്തി 


ചാലിശേരി ഗ്രാമപഞ്ചായത്ത് അംബേദ്കർ ഹാളിൽ വികസനസെമിനാർ നടത്തി.ഗ്രാമ പഞ്ചായത്ത്    പ്രസിഡണ്ട് എ.വി.സന്ധ്യ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അദ്ധ്യക്ഷനായി.കരട് പദ്ധതി രേഖ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.കുഞ്ഞുണ്ണി ജില്ലാ പഞ്ചായത്ത് മെമ്പർ അനു വിനോദിന് നൽകി പ്രകാശനം ചെയ്തു.പഞ്ചായത്ത്‌ സെക്രട്ടറി  വി.എ.ഗീത കരട് പദ്ധതിരേഖ വിശദീകരണം നടത്തി.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ്,വിജേഷ് കുട്ടൻ,വി.എസ്.ശിവാസ്,റംല വീരാൻകുട്ടി,മറ്റു പഞ്ചായത്ത് അംഗങ്ങൾ,പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി, വിവിധ രാഷ്ട്രീയകക്ഷി  പ്രതിനിധികളായ ടി.കെ.സുനിൽകുമാർ,വേണു കുറുപ്പത്ത്,പി.ഐ.യൂസഫ്,കെ.ശിവശങ്കരൻ സീനിയർ ക്ലാർക്ക് വി.വീണ എന്നിവർ സംസാരിച്ചു.