25 April 2024 Thursday

വീണു കിട്ടിയത് ഏഴ് പവൻ സ്വർണ്ണവും 6000 രൂപയും മണികണ്ഠൻ്റെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം

ckmnews

വീണു കിട്ടിയത് ഏഴ് പവൻ സ്വർണ്ണവും 6000 രൂപയും


മണികണ്ഠൻ്റെ സത്യസന്ധതക്ക് പത്തരമാറ്റിന്റെ തിളക്കം  


ചങ്ങരംകുളം:റോഡിൽ നിന്ന് വീണ്  കിട്ടിയ ഏഴുപവൻ സ്വർണ്ണവും ആറായിരം രൂപയും  ഉടമക്ക്  തിരിച്ച് നൽകിയ മണികണ്o ൻ്റെ  സത്യസന്ധത  ഗ്രാമത്തിന് അഭിമാനവും പത്തരമാറ്റ് തിളക്കവുമായി.ഇരിഞ്ഞാലക്കുട പുള്ളൂർ സ്വദേശി  പടിയൂർ മനയിൽ പ്രസന്ന കോഴിക്കോട് നിന്ന്  ഇരിഞ്ഞാലക്കുടയിലേക്കുള്ള യാത്ര മധ്യേ  ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുവാൻ ഇറങ്ങിയിരുന്നു. ഇതിനിടെയാണ്  പേഴ്സ് നഷ്ടപ്പെട്ടത്.പുലർച്ച പ്രഭാതസവാരിക്കിടെ  കട്ടിൽമാടം സ്വദേശി പേളിക്കുന്നത്ത് വീട്ടിൽ  മണികണ്ഠന് കൂട്ടുപാത - കട്ടിൽ മാടം റോഡിൽ നിന്ന്  ഏഴുപവൻ സ്വർണ്ണവും ആറായിരം രൂപയും അടങ്ങിയ പേഴ്സ് ലഭിച്ചത്.തുടർന്ന് പേഴ്സ്  ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽഏൽപ്പിച്ചു.വൈകുന്നേരത്തോടെ യഥാർത്ഥ ഉടമയെ കണ്ടെത്തി പോലീസ് സ്റ്റേഷനിൽ വെച്ച് സ്വർണ്ണവും,പണവും  ചാലിശ്ശേരി ജനമൈത്രി പോലീസ് എസ്.ഐ ഗോപാലൻ്റെ  നേതൃത്വത്തിൽ  ഉടമസ്ഥന് കൈമാറി.പൊന്നിൻ തിളക്കത്തേക്കാൾ മാറ്റ് കൂടിയ സത്യസന്ധതയുടെ  നേർരൂപമായ മാറിയ വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ ജീവനക്കാരനായ  മണികണ്ഠനെ ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ ഗോപാലന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ. ശ്രീകുമാർ , വി.ആർ രതീഷ് , സീനിയർ സി.പി.ഒ   കൃഷ്ണൻ , സി.പി.ഒമാരായ സുരേഷ് ബാബു , നിഷാദ് എന്നിവർ പങ്കെടുത്തു.