08 May 2024 Wednesday

ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥിനി ആയിഷ സനം

ckmnews

ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടി എസ് എ വേൾഡ് സ്കൂൾ വിദ്യാർത്ഥിനി ആയിഷ സനം 


പടിഞ്ഞാറങ്ങാടി:എസ് എ വേൾഡ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ സനം  ആണ് ഫെബ്രുവരി പത്താം തിയ്യതി യൂ എ ഇ ഫുജൈറയിലെ എമിനൻസ് സ്കൂളിൽ വെച്ച് നടക്കുന്ന ഇന്റർനാഷണൽ ഡിജിറ്റൽ ഫെസ്റ്റിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. തലക്കശ്ശേരി തേൻകുളം ഹൗസിൽ ടി കെ അഷ്‌റഫ്‌ സമീന മോൾ എന്നവരുടെ മകളാണ് ആയിഷ സനം.കെ ജി ക്ലാസ് മുതൽ എസ് എ വേൾഡ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്.

യൂ കെ യിലെ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സൈബർ സ്‌ക്വയർ പബ്ലിക്കേഷൻ ആണ് ഇതിന്റെ സംഘടകർ. 


കഴിഞ്ഞ രണ്ട് വർഷമായി ഡിജിറ്റൽ സാക്ഷരതയുടെ ഭാഗമായി എൻ ഇ പി യിൽ പറഞ്ഞ എ ഐ, കോഡിങ്, റോബോട്ടിക്സ് എന്നി മൂന്ന് കാര്യങ്ങളും സൈബർ സ്‌ക്വയറിന്റെ നേതൃത്വത്തിൽ ആദ്യമായി  പാലക്കാട്‌ ജില്ലയിൽ നടപ്പിലാക്കിയത് എസ് എ വേൾഡ് സ്കൂളിൽ ആണ്.പങ്കെടുക്കുന്ന വിദ്യാർത്ഥിനിക്കുള്ള മുഴുവൻ ചിലവും വഹിക്കുന്നത് സൈബർ സ്‌ക്വയർ ആണ്. ഒന്ന് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും എ ഐ, കോഡിങ്, റോബോട്ടിക്സ് എന്നിവ പരിശീലിപ്പിക്കുന്നു എന്നതാണ് എസ് എ വേൾഡ് സ്കൂളിന്റെ പ്രത്യേകത.