26 April 2024 Friday

ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് പൂർവ്വവിദ്യാർത്ഥികളുടെ സഹായധനവും പച്ചക്കറികളും നൽകി

ckmnews


ചങ്ങരംകുളം:ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 1980-81  എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്‌മ രണ്ട് ദിവസത്തെ ഭക്ഷണത്തിനുള്ള ധനസഹായം  നൽകിയത് സ്കൂളിനും ഗ്രാമത്തിനും മാതൃകയായി. കോവിഡ് രണ്ടാം തരംഗത്തിൻ്റെ  കാലയളവിൽ  ഭക്ഷണം ലഭിക്കാതെ ആരും പ്രയാസപ്പെടരുത് എന്ന ആഗ്രഹത്തിലാണ് കരുതലിൻ്റെ  നന്മ പ്രവർത്തനത്തിന് പൂർവ്വ വിദ്യാർത്ഥികൾ മുന്നോട്ട്  വന്നത്.ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സമാഹരിച്ച തുകയും , കർഷകനായ കൂട്ടായ്മ അംഗം  ഹമീദിന്റെ കൃഷി തോട്ടത്തിൽ നിന്നും വിളവെടുത്ത രണ്ട് ചാക്ക് പച്ചക്കറികളുമാണ് സമൂഹ അടുക്കളയിലേക്ക് നൽകിയത്.കൂട്ടായ്മ പ്രവർത്തകരായ  സ്റ്റീഫൻ ,ഭരതൻ ,ഹമീദ് എന്നിവർ ചേർന്ന് പ്രസിഡൻറ് എ.വി.സന്ധ്യക്ക് സഹായധനവും ,പച്ചക്കറികളും  കൈമാറി .പഞ്ചായത്ത് സെക്രട്ടറി എൻ.സാവിത്രികുട്ടി  , വികസന കാര്യ സ്റ്റാൻറിങ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ , ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ ,പഞ്ചായത്തംഗം പി.വി രജീഷ് എന്നിവർ പങ്കെടുത്തു.