08 May 2024 Wednesday

ചാലിശേരി പള്ളിയുടെ കരുതൽ സൗജന്യ ഉച്ചഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കമായി

ckmnews


ചാലിശ്ശേരി  സെൻറ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ്  യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ സൗജന്യ ഉച്ച ഭക്ഷണ വിതരണ പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കമായി. പാലക്കാട് ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് കരുതൽ പദ്ധതിയുടെ ഭാഗമായി ഉച്ചഭക്ഷണം വിതരണം നടത്തിയത്.മാസത്തിലാദ്യ വെള്ളിയാഴ്ചകളിൽ ഇടവക വിശ്വാസികളുടെ സഹകരണത്തോടെ  ഉച്ചഭക്ഷണ വിതരണം നടത്തുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

പരിപാടികൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റി സി. യു. ശലമോൻ, സെക്രട്ടറി പി. സി. താരുകുട്ടി,മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ടി റെജു , കെ.ജി.സണ്ണി , എ.വി. ജോസ് , പി.കെ സണ്ണി .  എന്നിവർ നേതൃത്വം നൽകി.