29 March 2024 Friday

ചാലിശ്ശേരി കവുക്കോട് എംഎംഎ എൽപി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം നടത്തി

ckmnews

ചാലിശ്ശേരി കവുക്കോട് എംഎംഎ എൽപി സ്കൂളില്‍ യാത്രയയപ്പ് സമ്മേളനം നടത്തി


ചങ്ങരംകുളം:ചാലിശ്ശേരികവുക്കോട്  എം.എം.എ എൽ .പി സ്കൂൾ പ്രധാന ദ്ധ്യാപിക  പി.റ്റി. ഫേബ ടീച്ചറുടെ യാത്രയയപ്പ് സമ്മേളനം സാഹിത്യക്കാരൻ ആലങ്കോട് ലീലാകൃഷണൻ ഉദ്ഘാടനം ചെയ്തു.പാവപ്പെട്ടവരുടെ കുട്ടികൾക്ക് പഠിക്കണമെങ്കിൽ പൊതു  വിദ്യാലയങ്ങൾ ഗ്രാമങ്ങളിൽ  നിലനിർത്തണം, ഇല്ലെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളായി മാറുമെന്ന് ലീല കൃഷ്ണൻ പറഞ്ഞു.പഞ്ചായത്ത് പ്രസിഡൻറ് എ.വി.സന്ധ്യ അദ്ധ്യഷനായി.വിരമിക്കുന്ന ടീച്ചർ  ഒരു ലക്ഷം രൂപ ചിലവ് ചെയത് സ്കൂളിന് നൽകിയ സ്റ്റേജ് വൈസ്.പ്രസിഡൻ്റ് സാഹിറ കാദർ സമർപ്പിച്ചു.ഫോട്ടോ അനാഛാദനവും സമ്മാനദാനവും മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ നിർവ്വഹിച്ചു.അബ്ദുൾ അസ്സിസ് കെ ടി റിപ്പോർട്ട് അവതരിപ്പിച്ചു.എ. ഇ .ഒ പി.വി. സിദ്ധിഖ് ടീച്ചർക്കുള്ള ഉപഹാരം നൽകി.ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ പഞ്ചായത്തംഗം ആനി വിനു ഇ എം.അബ്ദുൾ റഹ്മാൻ ,നീനു പോൾ കെ ,സൗഫിയ ,സജ്ന ,മിനി എം.ആർ ,പി ടി എ പ്രസിഡൻ്റ്  എ.എം നൗഷാദ്,  ഷാജീവ് കെ ,പി .എ ബഷീർ , സി എ സുരേന്ദ്രൻ ,എ

ന്നിവർ സംസാരിച്ചു.കവി ലീലാകൃഷ്ണൻ ടാഗോറിൻ്റെ ഗീതാജ്ഞലി എന്ന കവിതയിലെ ഏതാനും വരികൾ ചൊല്ലി  ടീച്ചർക്ക് യാത്ര മംഗളങ്ങൾ നൽകിയത് സദസ്സിന്  നവ്യാനുഭവമായി.