25 April 2024 Thursday

പ്രചരണസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് പഞ്ചായത്ത് അംഗം കുട്ടനോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോൾ വിതരണം ചെയ്തു.

ckmnews

പ്രചരണസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് പഞ്ചായത്ത് അംഗം


കുട്ടനോട് കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫുട്‌ബോൾ വിതരണം ചെയ്തു.


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ വിജേഷ് കുട്ടന്റേയും കെ എം സി സി പാലക്കൽപ്പീടിക ശാഖ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ഫുട്ബാൾ സമ്മാനിച്ചു.ഇലക്ഷൻ പ്രചരണ വേളയിൽ  മെമ്പർ വിജേഷ് കുട്ടനോട്  ലക്ഷം കോളനിയിലെ വിദ്യാർഥികൾ ഫുട്ബോൾ നൽകണമെന്നാഗ്രഹം പ്രകടിപ്പിച്ചിരുന്നു.നൽകിയ വാഗ്ദാനം  സാധിച്ചു നൽകിയതിൽ വിദ്യാർത്ഥികൾക്ക് ആഹ്ലാദമായി.ചാലിശ്ശേരി ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാരായ  എ ശ്രീകുമാർ  ,  വി.ആർ രതീഷ് എന്നിവർ  ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസും നൽകി. കെ എം സി സിപാലക്കൽ പ്പീടിക ശാഖ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് വിദ്യാർത്ഥികൾക്ക് ഫുട്ബാൾ സമ്മാനിച്ചത് .