29 March 2024 Friday

ചാലിശ്ശേരി പഞ്ചായത്ത്‌കൃഷിഭവൻ വിഷു - ഈസ്റ്റർ കാർഷിക വിപണി തുടങ്ങി

ckmnews

ചാലിശ്ശേരി പഞ്ചായത്ത്‌കൃഷിഭവൻ വിഷു - ഈസ്റ്റർ കാർഷിക വിപണി തുടങ്ങി


ചങ്ങരംകുളം: കേരള സർക്കാർ കൃഷി വകുപ്പ് നടപ്പിലാക്കുന്ന വിഷു -ഈസ്റ്റർ കാർഷിക വിപണി- 2022  പഞ്ചായത്ത്‌ തല ഉദ്ഘാടനം ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവൻ പരിസരത്ത്  പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ അജിത് കൃഷ്ണ  സ്വാഗതം പറഞ്ഞ പരിപാടിയിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.കർഷകർ  കൃഷി ചെയ്ത കണിവെള്ളരി, കുമ്പളങ്ങ,മത്തൻ, മാങ്ങ,ചീര, വഴുതനങ്ങ തുടങ്ങി ധാരാളം പച്ചക്കറികൾ വിൽപനക്കെത്തി.ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു,പഞ്ചായത്ത്‌ അംഗങ്ങളായ റംല വീരാൻകുട്ടി, വിജേഷ് കുട്ടൻ,ഷഹന അലി, പി.ദിജിമോൾ,പഞ്ചായത്ത്‌ സെക്രട്ടറി വി.എ.ഗീത,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത് കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,ഋഷഭദേവൻ നമ്പൂതിരി, അസിസ്റ്റന്റ് കൃഷി ഓഫീസർ സി.പി.മനോജ്‌,കൃഷി അസിസ്റ്റന്റുമാരായ ഡി.അനിൽ, പി.ലിംലി,കൃഷിഭവൻ ജീവനക്കാരായ എൻ.രാമൻ, എ.കെ.അമ്മിണി,എം.വി.സിന്ധു,പി.പത്മാവതി എന്നിവർ സംബന്ധിച്ചു.